'ദൃശ്യം മോഡൽ' കൊലയിലേക്ക് നയിച്ചത് അപവാദ പ്രചാരണം; സിനിമകൾ കണ്ട് കൊലപാതകം ആസൂത്രണം ചെയ്തു

മാനന്തവാടി: തന്നെയും അമ്മയേയും ചേർത്ത് പിതാവ് നടത്തിയ ലൈംഗിക അപവാദ പ്രചാരണമാണ് പിതാവി​െൻറ കൊലപാതകത്തിലേക്കു നയിച്ചതെന്ന് പ്രതിയായ മക‍​െൻറ മൊഴി. പിണങ്ങിക്കഴിഞ്ഞിരുന്ന പിതാവ് രണ്ടുമാസം മുമ്പ് തിരിച്ചെത്തിയെങ്കിലും കുറച്ചുദിവസങ്ങൾ കഴിഞ്ഞതോടെ സ്ഥിരം മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിക്കാൻ തുടങ്ങി. അമ്മയേയും തന്നെയും ചേർത്തുള്ള അപവാദപ്രചാരണവും ത​െൻറയുള്ളിൽ പിതാവിനോടുള്ള പകക്ക് കാരണമായതായി അരുൺ മൊഴിനൽകി. പിതാവി​െൻറ ഇത്തരം പ്രവർത്തികൾ വർധിച്ചതോടെയാണ് അരുൺ വളരെ ആസൂത്രണം ചെയ്തു താൻ മുമ്പുകണ്ട മലയാള, തമിഴ് സിനിമകളായ ദൃശ്യം, പാപനാശം എന്നിവയിൽനിന്നുള്ള രംഗങ്ങൾ സ്വന്തം ജീവിതത്തിലും പകർത്തിയത്. പിതാവിനോടുള്ള അടങ്ങാത്ത പക അരുൺ ഉള്ളിൽ വെച്ച് നടക്കുന്നത് സഹോദരങ്ങളായ സുന്ദര പാണ്ഡിക്കോ, ജയപാണ്ഡിക്കോ മാതാവായ മണിമേഖലക്കോ കണ്ടെത്താനും കഴിഞ്ഞില്ല. കൂട്ടുപ്രതിയായ അർജുൻ പോലും അരുൺ പിതാവിനെ തലക്കടിച്ചപ്പോൾ മാത്രമാണ് ആശൈകണ്ണനെ കൊലപ്പെടുത്താനാണ് പിതാവിനെയും കൂട്ടി നിർമാണത്തിലിരിക്കുന്ന വീട്ടിലേക്കുവരാൻ അരുൺ പറഞ്ഞതെന്ന് മനസ്സിലാക്കുന്നതും പിന്നീട് സഹകരിക്കുന്നതും. പ്രതികൾ വലയിലായത് പൊലീസി​െൻറ ചടുല നീക്കത്തിലൂടെ മാനന്തവാടി: കൊലപാതകത്തി​െൻറ പ്രതികളെ മണിക്കൂറുകൾക്കകം കണ്ടെത്താനായത് പൊലീസി​െൻറ ചടുല നീക്കത്തിലൂടെ. ഈ കഴിഞ്ഞ 15ന് ഉച്ചയോടെയാണ് തമിഴ്നാട് സ്വദേശി ആശൈകണ്ണ‍​െൻറ മൃതദേഹം പൈങ്ങാട്ടിരിയിലെ നിർമാണത്തിലിരിക്കുന്ന വീട്ടിനുള്ളിൽ കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിരുന്നില്ല. സംഭവം നടന്ന സ്ഥലത്തി​െൻറ 300 മീറ്റർ പരിധിയിൽ ഏതെങ്കിലും ആണുങ്ങളെ കാണാതായിട്ടുണ്ടോ എന്ന അന്വേഷണത്തിൽ ആശൈകണ്ണനെ കാണാനില്ലെന്ന് നാട്ടുകാർ അറിയിക്കുകയായിരുന്നു .ഇതനുസരിച്ച് ഇദ്ദേഹത്തി​െൻറ വീട്ടിലെത്തിയ െപാലീസിന് ലഭിച്ച വിവരം ഇയാൾ ഇത്തരത്തിൽ മാസങ്ങളോളം വീട്ടിൽ വരാറില്ലെന്ന മറുപടിയാണ്. എന്നാൽ, കണ്ണൻ ജോലിക്കുപോകാൻ സാധ്യതയുള്ള കോട്ടയേത്തയും എറണാകുളേത്തയും കോൺവ​െൻറുകളിലും നാട്ടിലെ ബന്ധുവീടുകളിലും പൊലീസ് അന്വേഷിച്ചെങ്കിലും അവിടെയൊന്നും എത്തിയിട്ടില്ലെന്ന് ബോധ്യമായി. പിന്നീട്, ഇയാളുടെ ഫോൺനമ്പർ ചെക്ക് ചെയ്തപ്പോൾ ഫോണും പഴ്സും വീട്ടിൽനിന്ന് കണ്ടെത്തി. ഇതിനിടയിലാണ് പൊലീസിനു നിർണായക വിവരം ലഭിച്ചത്. വിശ്വാസികളായ അരുണും അർജുനനും നവമിദിനത്തിൽ അമ്പലത്തിൽപോകാതെ മാനന്തവാടി താഴെയങ്ങാടി ഗുജ്ജറിയിൽ കിടന്നുറങ്ങിയെന്ന് കണ്ടെത്തി. കൂടാതെ, ഇവരുടെ ഫോൺ കോളുകൾ പരിശോധിച്ചു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ 16ന് പുലർെച്ച നാലരയോടെ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. പൊലീസി​െൻറ പഴുതടച്ച അന്വേഷണമാണ് തൊണ്ടിമുതൽ സഹിതം പ്രതികളെ മണിക്കൂറുകൾകൊണ്ട് വലയിലാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.