വടകര: ജില്ല കലക്ടറുടെ പ്രഥമ പരാതിപരിഹാര അദാലത്ത് വടകര സെൻറ് ആൻറണീസ് ഹൈസ്കൂളിൽ ശനിയാഴ്ച നടക്കും. രാവിലെ ഒമ്പതിന് അദാലത്ത് ആരംഭിക്കും. ഇതുവരെ 226 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. പരാതികൾ ശനിയാഴ്ചതന്നെ പരിഗണിച്ച് കക്ഷികൾക്ക് മറുപടി നൽകും. വടകര താലൂക്കുമായി ബന്ധപ്പെട്ട പരാതികളാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക. പരാതികളുമായി ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുക്കും. അപേക്ഷിക്കാത്തവർക്ക് അദാലത്തിൽ കലക്ടർക്ക് നേരിട്ട് പരാതി നൽകാനാകും. കലക്ടർ വകുപ്പുതല ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത് അപേക്ഷ തീർപ്പാക്കും. കൊയിലാണ്ടി, കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലും അദാലത്ത് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.