ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ മാധ്യമങ്ങൾക്ക് കഴിയും -ഡോ. സെബാസ്​റ്റ്യൻ പോൾ

വടകര: ഭരണഘടനാപരമായ അവകാശങ്ങൾ ജനങ്ങളെ അറിയിക്കാനുളള കടമ മാധ്യമങ്ങൾ സ്വയം ഏറ്റെടുത്ത് നിർവഹിക്കുന്നുണ്ടെന്നും പ്രതിപക്ഷം ദുർബലപ്പെടുന്ന ഇടങ്ങളിൽ ജനാധിപത്യം ശക്തിപ്പെടുത്താൻ മാധ്യമങ്ങൾക്ക് കഴിയുമെന്നും ഡോ. സെബാസ്റ്റ്യൻ പോൾ. ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി, ജനാധിപത്യ വേദി, നിയമസഭ പാർലമ​െൻററി അഫയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടി‍​െൻറയും ആഭിമുഖ്യത്തിൽ നടത്തിയ 'ഇന്ത്യൻ ജനാധിപത്യത്തി‍​െൻറ ഭാവി' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണസംവിധാനത്തിനു പുറമെ നാലാം ശക്തിയായി പ്രവർത്തിക്കുന്ന മാധ്യമസമൂഹമാണ് ജനാധിപത്യത്തി‍​െൻറ കാവലാളാകുന്നത്. ഇവിടെ, നവ സമൂഹമാധ്യമങ്ങളും വലിയ പങ്കുവഹിക്കുന്നതായി സെബാസ്റ്റ്യൻ പോൾ പറഞ്ഞു. സി.കെ. നാണു എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻറ് പി.വി. കവിത അധ്യക്ഷത വഹിച്ചു. കേരള നിയമസഭ പ്രസ് സെക്രട്ടറി ഡോ. പി.ജെ. വിൻസ​െൻറ്, ഇ.കെ. നാരായണൻ, കെ.സി. റിജുകുമാർ, ദിനേശൻ കരുവാങ്കണ്ടി, ടി.കെ. രാജൻ, കിഴക്കയിൽ ഗോപാലൻ, പി. പ്രസീത, ടി.എം. രാജൻ, പ്രദീപ് ചോമ്പാല, പി.പി. ചന്ദ്രശേഖരൻ, സി.കെ. പത്മനാഭൻ, ഫസൽ തങ്ങൾ, കെ. ഗംഗാധര കുറുപ്പ്, ശ്രീധരൻ മടപ്പളളി, കെ. കലാജിത്ത്, കെ.പി. ഫൈസൽ, വി.പി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.