എം.ആർ വാക്സിനേഷൻ: പിന്നാക്കം നിൽക്കുന്ന വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്കെതിരെ കർശന നടപടി

കോഴിക്കോട്: മീസിൽസ്-റുെബല്ല വാക്സിനേഷൻ നൽകുന്നതിൽ പിന്നാക്കം നിൽക്കുന്ന വിദ്യാലയങ്ങൾക്കെതിരെ ജില്ല ഭരണകൂടം കർശന നടപടികൾക്കൊരുങ്ങുന്നു. വാക്സിനേഷൻ ദൗത്യത്തി​െൻറ പുരോഗതി അവലോകനം ചെയ്യാൻ കലക്ടറേറ്റിൽ ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലെ വിദ്യാലയങ്ങളുടെ വാക്സിനേഷൻ പുരോഗതി യോഗം വിലയിരുത്തി. നവംബർ നാലിന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിനുശേഷം നടന്ന ഉൗർജിത പ്രവർത്തനത്തി​െൻറ ഫലമായി ജില്ല വൻ നേട്ടം കൈവരിച്ചതായി യോഗം വിലയിരുത്തി. അന്നത്തെ റിപ്പോർട്ടനുസരിച്ച് ഒരു കുട്ടിപോലും വാക്സിനേഷൻ എടുക്കാത്ത ഒമ്പതു സ്കൂളുകളാണ് ഉണ്ടായിരുന്നത്. ഇതിൽപെട്ട പെരുമുണ്ടശ്ശേരി എം.എൽ.പി സ്കൂൾ (69 ശതമാനം), നരിക്കുനി ഐ.ബി.സി.ഇ.എം പ്രീ സ്കൂൾ (64 ശതമാനം), വളയം ജി.എം.എൽ.പി സ്കൂൾ (63 ശതമാനം), തലക്കൂളത്തൂർ അൽ അബീർ ഇസ്ലാമിക് സ്കൂൾ (58 ശതമാനം), പയിമ്പ്ര സി.എം വാദിറ സ്കൂൾ (55 ശതമാനം), പോലൂർ അൽസൈൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ -(50 ശതമാനം), മുക്കം വാദി ബദർ കിഡ്സ് ഗാർഡൻ സ്കൂൾ (40 ശതമാനം), വളയം എം.ഐ.എം ഇംഗ്ലീഷ് മീഡിയം സ്കൂൾ (38 ശതമാനം), വേളം ടാലൻറ് കിൻറർഗാർട്ടൻ സ്കൂൾ (21 ശതമാനം) എന്നിങ്ങനെ പുരോഗതി കൈവരിച്ചിട്ടുണ്ട്. നരിക്കുനി അൽഅബീർ സ്കൂളിലാണ് ഇപ്പോഴും ഒരു കുട്ടിപോലും വാക്സിനേഷൻ എടുക്കാത്തത്. ഇവിടെ 24 കുട്ടികളാണുള്ളത്. ജില്ലയിൽ 100 ശതമാനം വിജയം കൈവരിച്ച 77 സ്കൂളുകളുണ്ട്. ചെറുവണ്ണൂർ (68 ശതമാനം), ഒളവണ്ണ (66 ശതമാനം), കുറ്റ്യാടി (59 ശതമാനം), വളയം (58 ശതമാനം) എന്നീ ആരോഗ്യ ബ്ലോക്കുകളാണ് ലക്ഷ്യം കൈവരിക്കുന്നതിൽ ഏറെ പിന്നിൽ നിൽക്കുന്നത്. ഉേള്ള്യരി (83 ശതമാനം), ബാലുശ്ശേരി (81 ശതമാനം), ഓർക്കാട്ടേരി (78 ശതമാനം) എന്നീ ആരോഗ്യ ബ്ലോക്കുകളാണ് മുന്നിലുളളത്. സ്വന്തം മക്കൾക്ക് വാക്സിനേഷൻ നൽകാതിരുന്ന അധ്യാപകരെ യോഗത്തിൽ വിളിച്ചുവരുത്തിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ വാക്സിനേഷനെടുപ്പിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് യോഗം നിർദേശിച്ചു. സ്വന്തം മക്കൾക്ക് വാക്സിനേഷനെടുക്കാത്ത അധ്യാപകർക്കും ലക്ഷ്യം കൈവരിക്കുന്നതിൽ പിന്നാക്കം നിൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കുന്നതിന് വിദ്യാഭ്യാസ ആരോഗ്യ വകുപ്പ് ജില്ല അധികാരികളെ ചുമതലപ്പെടുത്തി. 73.2 ശതമാനമാണ് ജില്ല കൈവരിച്ച നേട്ടം. 7,21,516 കുട്ടികളാണ് കുത്തിവെപ്പെടുക്കാൻ ജില്ലയിലുളളത്. 5,27,793 കുട്ടികൾക്ക് വാക്സിനേഷൻ ചെയ്തുകഴിഞ്ഞു. ഈ മാസം അവസാനം വരെ വാക്സിനേഷൻ ദൗത്യം തുടരാനും യോഗം തീരുമാനിച്ചു. അഡീഷനൽ ഡി.എം.ഒ ഡോ. ആശാദേവി, ആർ.സി.എച്ച് ഓഫിസർ ഡോ. സരള നായർ, ഡബ്ല്യു.എച്ച്.ഒ പ്രതിനിധികളായ ഡോ. സൈറ ബാനു, ഡോ. നിഷ ജോസ്, കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, യുനിസെഫ് കൺസൽട്ടൻറ് മുഹമ്മദ് റിയാദിൻ, ൈപ്രവറ്റ് സ്കൂൾ മാനേജ്മ​െൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് നിസാർ ഒളവണ്ണ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.