കോഴിക്കോട്: ഒമ്പതാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി 'മലബാറിെൻറ സൗഹൃദ സഹവർത്തിത്വം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോഴിക്കോട് ടൗൺഹാളിൽ നടന്ന സെമിനാർ ഡോ. എം.ജി.എസ് നാരായണൻ ഉദ്ഘാടനം ചെയ്തു. ദേശീയതയുടെ പേരുപറഞ്ഞ് രാജ്യത്തിെൻറ സൗഹൃദം തകർക്കുന്ന ശ്രമങ്ങൾ അപകടകരമാണെന്ന് എം.ജി.എസ് പറഞ്ഞു. രാജ്യത്തിെൻറ ചരിത്ര സ്മാരകങ്ങൾ ഇന്ത്യയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്നതാണ്. ഇത് ഏതെങ്കിലും ഒരു മതവിഭാഗത്തിേൻറതല്ല. ദേശീയതയുടെ മുഖംമൂടി അണിഞ്ഞ് ഇത്തരം സാംസ്കാരിക കേന്ദ്രങ്ങളെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നത് കടുത്ത കുറ്റമാണെന്നും അപക്വമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി എം. മുഹമ്മദ് മദനി, കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് പാലത്ത് അബ്ദുറഹിമാൻ, കോഴിക്കോട് രൂപത വികാരി ജനറൽ ഫാദർ തോമസ് പനക്കൽ, ഐ.എസ്.എം പ്രസിഡൻറ് ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, കെ.എൻ.എം സെക്രട്ടറി അസ്ഖറലി, നിസാർ ഒളവണ്ണ, അബൂബക്കർ നന്മണ്ട, ബഷീർ പട്ടേൽതാഴം, എം.പി. അബ്ദുസമദ് സുല്ലമി, കെ. മുഹമ്മദ് കമാൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.