കൊയിലാണ്ടി: നായ ശല്യത്തിനു പുറമെ പേയിളകിയ കുറുക്കന്മാരും രംഗത്തെത്തിയതോടെ ജനം ഭീതിയുടെ നിഴലിൽ. കഴിഞ്ഞദിവസം കാവുംവട്ടത്ത് വയോധികയടക്കം അഞ്ചുപേരെ കുറുക്കന്മാർ കടിച്ചു പരിക്കേൽപിച്ചു. മൂഴിക്കുമീത്തൽ കൊല്ലറം കണ്ടി മാധവി (80), പുന്നോറത്ത് രാധ (30), പാറമ്മൽ ഹനീഫ (30), എ.ടി. ഷാജി (35), ബംഗാൾ സ്വദേശി ഷെഫീഖ് എന്നിവരെയാണ് കുറുക്കന്മാർ ആക്രമിച്ചത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പകൽ പോലും കുറുക്കന്മാർ നാട്ടിലിറങ്ങുകയാണ്. കുറുക്കന്മാരിൽനിന്നാണ് നായ്ക്കൾക്ക് പ്രധാനമായും പേ പിടിക്കുന്നത്. നാട്ടിലുടനീളം തെരുവുനായ്ക്കളുടെ വലിയ കൂട്ടം തന്നെയുണ്ട്. ഇവക്കുകൂടി പേയിളകിയാൽ പ്രശ്നം കൂടുതൽ വഷളാകും. വളർത്തുമൃഗങ്ങളെയും കുറുക്കന്മാർ കടിച്ചു പരിക്കേൽപിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.