കഴിഞ്ഞ ദിവസം എത്തിയ മാവോവാദി ചന്ദ്രുവെന്ന് സ്ഥിരീകരണം

കഴിഞ്ഞദിവസം എത്തിയ മാവോവാദി ചന്ദ്രുവെന്ന് സ്ഥിരീകരണം മാനന്തവാടി: കഴിഞ്ഞദിവസം മാനന്തവാടിയിൽനിന്ന് ബസ് മാർഗം സഞ്ചരിച്ച് തലപ്പുഴ കൈതക്കൊല്ലിയിൽ ഇറങ്ങിയത് മാവോവാദി ചന്ദ്രുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. സന്തോഷ് ആയിരുന്നുവെന്നായിരുന്നു ആദ്യ പ്രചാരണം. സംഘത്തിലെ ഉണ്ണിയെന്ന സ്ത്രീയുടെ ഭർത്താവാണ് ചന്ദ്രു. വ്യാഴാഴ്ച രാവിലെ 10.20നാണ് മാനന്തവാടിയിൽനിന്നും ഇയാൾ മക്കിമല ബസിൽ കയറിയതായി രഹസ്യവിവരം ലഭിച്ചത്. ഇതനുസരിച്ച് തലപ്പുഴ പൊലീസ് എൻജിനീയറിങ് കോളജിനടുത്ത് കാത്തിരുന്നെങ്കിലും ബസ് നേരത്തെ കടന്നുപോകുകയായിരുന്നു. തുടർന്ന്, പൊലീസ് മക്കിമലയിൽ പാഞ്ഞെത്തിയെങ്കിലും ഇയാൾ കൈതക്കൊല്ലിയിൽ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. പൊലീസും തണ്ടർബോൾട്ടും തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. മാവോവാദി കേന്ദ്രങ്ങൾ കണ്ണൂർ റേഞ്ച് ഐ.ജി സന്ദർശിച്ചു *പൊലീസ് സ്റ്റേഷനുകളിലെയും കലക്ടറേറ്റിലെയും സുരക്ഷ കർശനമാക്കി മാനന്തവാടി:- നിലമ്പൂർ വെടിവെപ്പ് വാർഷികാചരണത്തി​െൻറ ഭാഗമായി മാവോവാദി ആക്രമണമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തി​െൻറ മുന്നറിയിപ്പി​െൻറ അടിസ്ഥാനത്തിലുള്ള സുരക്ഷ ഒരുക്കം വിലയിരുത്താനായി കണ്ണൂർ റേഞ്ച് ഐ.ജി പി. മഹിപാൽ യാദവ് ജില്ലയിൽ സന്ദർശനം നടത്തി. വ്യാഴാഴ്ച രാത്രി ജില്ലയിലെത്തിയ അദ്ദേഹം രാത്രി തന്നെ തലപ്പുഴ, വെള്ളമുണ്ട സ്റ്റേഷനുകൾ സന്ദർശിച്ചു. വെള്ളിയാഴ്ച മേപ്പാടി, കേണിച്ചിറ, വൈത്തിരി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളും മാവോവാദി സാന്നിധ്യമുള്ള വനാതിർത്തികളിലെ ആദിവാസി കോളനികളും സന്ദർശിച്ചു. ജില്ല പൊലീസ് മേധാവി അരുൾ ബി. കൃഷ്ണ, കൽപറ്റ എ.എസ്.പി ചൈത്ര തെരേസ ജോൺ, മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യ എന്നിവർ അദ്ദേഹത്തോടെപ്പം ഉണ്ടായിരുന്നു. മാവോവാദി ഭീഷണിയെത്തുടർന്ന് ജില്ലയിൽ പൊലീസ് സ്റ്റേഷനുകളിലും കലക്ടറേറ്റിലും കനത്ത സുരക്ഷയാണ് ഒരുക്കിയത്. കൽപറ്റ സിവിൽ സ്റ്റേഷനിൽ കലക്ടറുടെ ചേംബറിന് മുന്നിലായി ആയുധധാരിയായ പൊലീസി​െൻറ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. മാനന്തവാടി നഗരത്തിൽ ഇന്നുമുതൽ ഗതാഗതം നിരോധിച്ചു *കെ.ടി ജങ്ഷനിൽ റോഡ് ഇൻറർലോക്ക് പ്രവൃത്തി നടക്കുന്നതിനാലാണ് നിരോധനം മാനന്തവാടി: നഗരത്തില്‍ കെ.ടി ജങ്ഷനില്‍ റോഡ് ഇൻറര്‍ലോക്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ശനിയാഴ്ച വൈകിട്ട് ആറു മുതല്‍ ഒരാഴ്ചത്തേക്ക് വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. തലശ്ശേരി റോഡില്‍നിന്നും വരുന്ന ബസുകള്‍ സാധാരണ രീതിയില്‍ ബ്ലോക്ക് ഓഫിസിനു മുന്‍വശം ആളെയിറക്കി ബസ്സ്റ്റാൻഡിൽ എത്തിയശേഷം കെ.എസ്.ഇ.ബി ഓഫിസിനു സമീപം സൗകര്യപ്രദമായ രീതിയില്‍ പാര്‍ക്ക് ചെയ്യുകയും പുറപ്പെടേണ്ട സമയത്തിന് കൃത്യം 10മിനിറ്റ് മുമ്പുമാത്രം സ്റ്റാൻഡിൽ കയറേണ്ടതും ശേഷം എല്‍.എഫ് -സ​െൻറ് ജോസഫ് ഹോസ്പിറ്റല്‍ -ഗാന്ധി പാര്‍ക്ക് ജങ്ഷൻ വഴി തലശ്ശേരി റോഡിലേക്കു കയറേണ്ടതുമാണ്. മൈസൂരു റോഡില്‍നിന്ന് വരുന്ന ബസുകളും മേല്‍ പറഞ്ഞപ്രകാരം തന്നെ വരേണ്ടതും പോകേണ്ടതുമാണ്. കൊയിലേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും സ്റ്റാൻഡില്‍ കയറിയതിനുശേഷം സ​െൻറ് ജോസഫ് ഹോസ്പിറ്റല്‍ വഴി തിരികെപ്പോകണം. കോഴിക്കോട് ഭാഗത്തേക്ക് (പനമരം, കല്‍പറ്റ, ബത്തേരി, വെള്ളമുണ്ട, കല്ലോടി) ഭാഗങ്ങളില്‍നിന്നും വരുന്നതും പോകുന്നതുമായ വാഹനങ്ങള്‍ ബസ്സ്റ്റാൻഡിൽ യാത്രക്കാരെ ഇറക്കി പുറപ്പെടുന്നതിന് 10 മിനിറ്റ് മുമ്പുമാത്രം സ്റ്റാൻഡിൽ കയറുകയും, ശേഷം ടൗണില്‍ പ്രവേശിക്കാതെ തിരികെ പോകുകയും വേണം. ബ്രാന്‍ പമ്പ് മുതല്‍ പൊലിസ് സ്റ്റേഷന്‍വരെ റോഡി​െൻറ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും പൊലിസ്, പൊതുമരാമത്ത്, നഗരസഭ അധികൃതര്‍ അറിയിച്ചു. അക്ഷയ ദിനാചരണവും സെമിനാറും ഇന്ന് കൽപറ്റ: അക്ഷയ ദിനാചരണവും സെമിനാറും കൽപറ്റ മുനിസിപ്പൽ ടൗൺഹാളിൽ ശനിയാഴ്ച സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ പ്രമുഖ വ്യക്തികൾ, അക്ഷയ പദ്ധതിയിൽ 10 വർഷം പൂർത്തീകരിച്ച സംരംഭകർ, ജില്ല േപ്രാജക്ട് ജീവനക്കാർ എന്നിവരെ ആദരിക്കും. ഐ.ടിയും വയനാടും, കേന്ദ്രസംസ്ഥാന പദ്ധതികളുടെ ഓൺലൈൻ ഇൻറേഗ്രഷൻ, ആധാർ സെൻസിറ്റൈസേഷൻ എന്നി വിഷയങ്ങളിൽ സെമിനാറും നടക്കും. സായുധസേന പതാകദിനം: ജില്ലയിൽനിന്നും എട്ടുലക്ഷം സമാഹരിക്കും കൽപറ്റ: സായുധസേന പതാക ദിനത്തോടനുബന്ധിച്ച് പതാകനിധിയിലേക്ക് ജില്ലയിൽനിന്നും എട്ടുലക്ഷം രൂപ സമാഹരിക്കും. യുദ്ധത്തിൽ മരിച്ച സൈനികരുടെ ആശ്രിതർ, വിമുക്ത ഭടന്മാർ, വിമുക്ത ഭടൻന്മാരുടെ ആശ്രിതർ എന്നിവരുട ക്ഷേമ പുനരധിവാസ പ്രവർത്തനങ്ങൾക്കാണ് ഈ തുക വിനിയോഗിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും കാർ ഫ്ലാഗുകളും ടോക്കൺ ഫ്ലാഗുകളും വിതരണം ചെയ്താണ് തുക സമാഹരിക്കുക. ജില്ല കലക്ടർ എസ്. സുഹാസി​െൻറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ജില്ല സൈനിക ക്ഷേമ ബോർഡി​െൻറയും, സായുധസേന പതാകനിധി ഫണ്ട് കമ്മിറ്റിയുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. ജില്ലയിലെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വിമുക്ത ഭടന്മാരും അവരുടെ വിധവകളുമായി 65 പേർക്ക് ധനസഹായം അനുവദിച്ചു. ഡിസംബർ ഏഴിനാണ് സായുധസേന പതാകദിനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.