കോഴിക്കോട്: സർക്കാർ സേവനം ജനങ്ങളിൽ എത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങൾക്ക് ശനിയാഴ്ച 15 വയസ്സാകുന്നു. വാർഷികാഘോഷത്തിെൻറ ഭാഗമായി എല്ലാ അക്ഷയ കേന്ദ്രങ്ങളിലും തിങ്കളാഴ്ച സൗജന്യമായി ആധാർ തെറ്റുതിരുത്തൽ സേവനം ലഭ്യമാക്കുമെന്ന് ജില്ല കലക്ടർ യു.വി. ജോസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ സേവനം ലഭ്യമാക്കും. സാധാരണ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചു വരെയാണ് പ്രവൃത്തിസമയം. വിവരസാങ്കേതിക വകുപ്പിനു കീഴിൽ കേരള സ്റ്റേറ്റ് ഐ.ടി മിഷെൻറ മേൽനോട്ടത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ 2002 നവംബർ 18നാണ് അക്ഷയ പദ്ധതി ആരംഭിച്ചത്. റവന്യൂ വകുപ്പിെൻറ 23 സർട്ടിഫിക്കറ്റുകൾ, വിവരാവകാശ സേവനം, ഇ-പേമെൻറ്, യൂനിവേഴ്സിറ്റി ഫീസ്, ആധാർ, പി.എസ്.സി രജിസ്േട്രഷൻ തുടങ്ങിയ സേവനങ്ങളാണ് അക്ഷയ നൽകുന്നത്. കലക്ടറുമായി കരാർ പ്രകാരമാണ് കേന്ദ്രങ്ങൾ തുടങ്ങുക. ജില്ലയിൽ 180 അംഗീകൃത അക്ഷയ കേന്ദ്രങ്ങളാണ് ഇ-ഗവേണൻസ് മേഖലയിലുള്ളത്. അക്ഷയ മാതൃകയിൽ സർക്കാർ അംഗീകാരമില്ലാത്ത ഓൺലൈൻ കേന്ദ്രങ്ങൾ തട്ടിപ്പ് നടത്തിയാൽ നടപടി സ്വീകരിക്കും. കൃത്യവിലോപം കാണിച്ച ഒരു അക്ഷയ കേന്ദ്രത്തിനെതിരെ ഉടൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്ഷയ ജില്ല മിഷൻ കോ-ഓഡിനേറ്റർ സുബിനി എസ്. നായർ, പി.എസ്. അഷിത എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.