അതുലി​െൻറ വീട്ടിൽ ലൈബ്രറി ഒരുക്കാൻ അധ്യാപകർ രംഗത്ത്

കക്കട്ടിൽ: സർവശിക്ഷ അഭിയാൻ പദ്ധതിയുടെ ഭാഗമായി വിദ്യാർഥിയുടെ വീട്ടിൽ ലൈബ്രറി ഒരുക്കി വട്ടോളി സംസ്കൃതം ഹൈസ്കൂൾ അധ്യാപകർ. ശാരീരിക വൈകല്യമുള്ള അഞ്ചാംതരത്തിലെ അതുലി​െൻറ വീട്ടിലാണ് സ്കൂൾ സ്റ്റാഫ് കൗൺസിൽ ലൈബ്രറി ഒരുക്കിയത്. സ്കൂളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. ബി.പി.ഒ കെ.വി. വിനോദൻ അധ്യക്ഷത വഹിച്ചു. എം. ബൈജു, വി. രാമകൃഷ്ണൻ, ഉഷാറാണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.