കുറ്റ്യാടി: കുന്നുമ്മൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ കിടപ്പിലായ കുട്ടികൾക്കായി ചങ്ങാതിക്കൂട്ടം പദ്ധതി ആരംഭിച്ചു. 14 ചങ്ങാതിക്കൂട്ടമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. വേളം പഞ്ചായത്തിലെ ആദ്യ ചങ്ങാതിക്കൂട്ടം നമ്പാംവയലിലെ മുഹമ്മദിെൻറ വീട്ടിൽ തുടങ്ങി. കുട്ടികളോടൊപ്പം ബി.പി.ഒ വിനോദൻ, എ.ഇ.ഒ കെ. രമേശൻ, െട്രയിനർ സുനിൽകുമാർ, സജ്ല, റാഫി എന്നിവരും പങ്കെടുത്തു. കൃഷിയിൽ നൂറുമേനി വേളം: ജില്ല പഞ്ചായത്തും വേളം ഗ്രാമപഞ്ചായത്തും സംയുക്തമായി തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പന്ത്രണ്ടാം വാർഡിൽ നടപ്പാക്കിയ കൃഷിയിൽ നൂറുമേനി. 10 കർഷകർ ചേർന്ന് ഒരുമ -കർഷക കൂട്ടായ്മ രൂപവത്കരിക്കുകയായിരുന്നു. ആറ് ഏക്കറിലാണ് കൃഷി. മഞ്ഞൾ, ചേന, മഴക്കാലപച്ചക്കറികൾ എന്നിവ കൃഷിചെയ്തു. പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിെൻറ മേൽനോട്ടത്തിൽ ശാസ്ത്രീയമായി മണ്ണ് പരിശോധന നടത്തി ജൈവരീതിയിലാണ് കൃഷിചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.