മണിയൂർ ഗ്രാമം പറയുന്നു, നാടകം മരിച്ചെന്ന് പറയാൻ വരട്ടെ

വടകര: യെന്ന്. മണിയൂർ മുതുവനയിൽ അഖിലകേരള നാടകമത്സരേവദിയിലെ നിറഞ്ഞ സദസ്സ് ഇതിന് സാക്ഷിയാണ്. നാടകമത്സരം ഞായറാഴ്ച അവസാനിക്കും. ശനിയാഴ്ച കോഴിക്കോട് സങ്കീർത്തനയുടെ 'ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി'യും ഞായറാഴ്ച അങ്കമാലി അക്ഷയയുടെ 'ആഴം' എന്ന നാടകവും അരങ്ങേറും. മുതുവന വായനശാല ഗ്രന്ഥാലയം ധന ശേഖരണാർഥമാണ് നാടകമത്സരം. നാടകകൃത്ത് ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. ടി.പി. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. 'സുവർണ മുദ്ര' കാപ്പാട് ഒരുക്കം സജീവം വടകര: ഷാർജ കെ.എം.സി.സി ജില്ല കമ്മിറ്റി ഡിസംബർ 30ന് കാപ്പാട് നടത്തുന്ന 'സുവർണ്ണ മുദ്ര' സമൂഹ വിവാഹ സംഗമം വൻവിജയമാക്കാൻ കൊയിലാണ്ടിയിൽ ചേർന്ന മുസ്ലിം ലീഗ്, കെ.എം.സി.സി, യൂത്ത് ലീഗ്, എം.എസ്.എഫ് സംയുക്ത കൺവെൻഷൻ തീരുമാനിച്ചു. പതിറ്റാണ്ടിലേറെയായി ഷാർജ കെ.എം.സി.സി ജില്ല കമ്മിറ്റി നടത്തുന്ന സുവർണമുദ്രയുടെ ആറാമത്തെ പരിപാടിയാണ് കാപ്പാട് നടക്കുന്നത്. ഇത്തവണ 25പെൺകുട്ടികൾക്കാണ് വിവാഹസഹായം നൽകുന്നത്. കൺവെൻഷൻ നാസർ എസ്റ്റേറ്റ്മുക്ക് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.പി. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ സൂപ്പി തിരുവള്ളൂർ, മുസ്തഫ മാട്ടുങ്ങൽ, മലയിൽ അബ്ദുല്ലക്കോയ, ഒ.പി. നസീർ, ഷുക്കൂർ തയ്യിൽ, മടത്തിൽ അബ്ദുറഹിമാൻ, എം. അഹമ്മദ് കോയ, ടി.സി. നിസാർ, മൊയ്തീൻ കോയ, അസീസു, ബാസിത്, സി.കെ. കുഞ്ഞബ്ദുല്ല, കാട്ടിൽ ഇസ്മയിൽ, അബു ഉള്ള്യേരി എന്നിവർ സംസാരിച്ചു. വിവാഹ സഹായത്തിനുള്ള അപേക്ഷകൾ വടകര ചന്ദ്രിക ഭവൻ, കൊയിലാണ്ടി ലീഗ് ഹൗസ്, കോഴിക്കോട് ലീഗ് ഹൗസ്, സ്വാഗസംഘം ഓഫിസ് കാപ്പാട് എന്നിവിടങ്ങളിൽ സ്വീകരിക്കും. ഫോൺ: 8589984455.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.