നഗരത്തിനു​ നന്ദിപറഞ്ഞ്​ അമ്മയും മകനും നാട്ടിലേക്കു​ മടങ്ങി

കോഴിക്കോട്: ബിഹാറിൽനിന്ന് വഴിതെറ്റി നഗരത്തിലെത്തിയ വീട്ടമ്മക്ക് നാട്ടിേലക്ക് മടക്കം. ബിഹാർ വൈശാലി ജില്ലയിൽ സരായി ഗ്രാമത്തിലെ ഷീല ദേവിയാണ് (53) ഇളയമകൻ അഭിനന്ദിനൊപ്പം വെള്ളിയാഴ്ച വീട്ടിലേക്കു മടങ്ങിയത്. നാലുദിവസം മുമ്പ് വഴിതെറ്റി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ ഷീലയെ ചീഫ് ജുഡിഷ്യൽ മജിസ്േട്രറ്റി​െൻറ നിർേദശപ്രകാരം ഷോർട് സ്റ്റേ ഹോമിലാക്കുകയായിരുന്നു. നഗരത്തിലെ സാമൂഹിക പ്രവർത്തകൻ എം. ശിവ​െൻറ നേതൃത്വത്തിൽ സരായി പൊലീസ് ഇൻസ്പെക്ടർ രമൺകുമാറുമായി ബന്ധപ്പെട്ടാണ് ബന്ധുക്കളെ കണ്ടെത്തിയത്. നേരിയനിലയിൽ മാനസികനില തെറ്റിയ ഷീല ദേവി മൂന്നുമാസം മുമ്പാണ് വീടുവിട്ടത്. ഒന്നരമാസം മുമ്പ് കൽക്കത്തയിലെത്തിയ അവർ അവിടെനിന്ന് കേരളത്തിലേക്ക് െട്രയിൻ കയറുകയായിരുന്നു. അമ്മ എന്നന്നേക്കുമായി നഷ്ടപ്പെെട്ടന്ന് കരുതിയ അഭിനന്ദ് ഷീലാ ദേവിയെ കണ്ട് പൊട്ടിക്കരഞ്ഞു. കോഴിക്കോെട്ട സന്നദ്ധ പ്രവർത്തകർക്കു നന്ദിപറഞ്ഞാണ് അമ്മയും മകനും വൈകിട്ട് നഗരം വിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.