ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം ^വിസ്​ഡം പ്രചാരണ സമ്മേളനം

ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം -വിസ്ഡം പ്രചാരണ സമ്മേളനം കോഴിക്കോട്: സമൂഹത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ 'ആത്മീയ ചൂഷണത്തിനെതിരെ' എന്ന പ്രമേയത്തില്‍ മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച പ്രചാരണ സമ്മേളനം ആവശ്യപ്പെട്ടു. സമൂഹത്തി​െൻറ ധാര്‍മികവും നവോത്ഥാനപരവുമായ മുന്നേറ്റങ്ങള്‍ക്ക് കരുത്തുപകരേണ്ട ആത്മീയ മേഖലയിലേക്ക് കച്ചവട താല്‍പര്യങ്ങള്‍ കടന്നുവന്നത് നിമിത്തം ജനങ്ങള്‍ക്കിടയിലുള്ള ഐക്യവും കെട്ടുറപ്പും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിശ്വാസികളുടെ അജ്ഞതയും വിശ്വാസ താല്‍പര്യങ്ങളും ചൂഷണംചെയ്ത് വമ്പിച്ച തട്ടിപ്പുകളാണ് ആത്മീയതയുടെ മറവില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. തട്ടിപ്പുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും വളരെ ചുരുക്കം കേസുകള്‍ മാത്രമാണ് നിയമനടപടികള്‍ക്കോ ശിക്ഷകള്‍ക്കോ വിധേയമാകുന്നതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ ജന. കണ്‍വീനര്‍ ടി.കെ. അശ്റഫ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ല ചെയര്‍മാന്‍ ഉമര്‍ അത്തോളി അധ്യക്ഷത വഹിച്ചു. ഫൈസൽ മൗലവി പുതുപ്പറമ്പ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഐ.എസ്.എം സംസ്ഥാന സെക്രട്ടറി കെ. സജ്ജാദ്, വിസ്ഡം ജില്ല കണ്‍വീനര്‍ വി.ടി. ബഷീർ, ജസീൽ കൊടിയത്തൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.