കോഴിക്കോട്: സംസ്ഥാന സർക്കാറിെൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മീൻപിടിത്ത മേഖലയുടെ വികസനം ലക്ഷ്യമാക്കിയുള്ള മേത്സ്യാത്സവത്തിന് ഞായറാഴ്ച തുടക്കം. മൂന്നു ദിവസം മൂന്നു വേദികളിൽ കോഴിക്കോട് ബീച്ചിൽ നടക്കുന്ന പരിപാടിയിൽ മത്സ്യത്തൊഴിലാളികളുടെ പരാതി പരിഹരിക്കാനുള്ള അദാലത്തും നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്നു ദിവസങ്ങളിലും മത്സ്യപ്രദർശനം, ഡോക്യുമെൻററി പ്രദർശനം, സീ ഫുഡ് കോർട്ട്, സെമിനാറുകൾ, കലാപരിപാടികൾ എന്നിവ ഉണ്ടാകും. ഞായറാഴ്ച രാവിലെ 10ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. രണ്ടാം വേദിയിൽ രാവിലെ 11ന് അദാലത്തിൽ മത്സ്യത്തൊഴിലാളികളുടെ പരാതികൾ മന്ത്രി നേരിട്ട് കേട്ട് പരിഹരിക്കും. ഇതിനകം ലഭിച്ച മൂവായിരത്തോളം അപേക്ഷകളിൽ പകുതിയിലധികം റേഷൻ കാർഡിൽ മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ളതാണ്. ഒന്നാം വേദിയിൽ ഉദ്ഘാടന ശേഷം കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ നാനൂറോളം വനിത സംരംഭകർ പെങ്കടുക്കുന്ന തീരമൈത്രി സംഗമം നടക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മൂന്നാം വേദിയിൽ 11 മുതൽ രാത്രി എട്ടു വരെ മേത്സ്യാത്സവ പ്രദർശനവും സീഫുഡ് കോർട്ടും നടക്കും. 20ന് രാവിലെ 10 മുതൽ നടക്കുന്ന മത്സ്യക്കർഷക സംഗമവും മികച്ച കർഷകരെ ആദരിക്കലും സെമിനാറും എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ10.30 മുതൽ മത്സ്യത്തൊഴിലാളി--മത്സ്യസഹകാരി സംഗമം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സമാപന സമ്മേളനം എ. പ്രദീപ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കലക്ടർ യു.വി. ജോസ്, ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടർ മറിയം ഹസീന, ഉത്തരമേഖല ജോയൻറ് ഡയറക്ടർ കെ. സതീഷ് കുമാർ, എ. പ്രദീപ് കുമാർ എം.എൽ.എ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.