തണ്ണീര്‍പന്തല്‍: ജനുവരി 27, 28 തീയതികളില്‍ നടക്കുന്ന കടമേരി റഹ്മാനിയ്യ അറബിക് കോളജ് ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സനദ്ദാന സമ്മേളനവിജയത്തിനായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും എം.ടി. അബ്ദുല്ല മുസ്ലിയാര്‍ ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യ രക്ഷാധികാരിയും ജനറല്‍ െസക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍, കോയ്യോട് ഉമര്‍ മുസ്ലിയാർ, ചേലക്കാട് മുഹമ്മദ് മുസ്ലിയാർ തുടങ്ങിയവര്‍ രക്ഷാധികാരികളുമാണ്. രൂപവത്കരണ കണ്‍വെന്‍ഷന്‍ എം.ടി. അബ്ദുല്ല മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. റഹ്മാനിയ്യ വര്‍ക്കിങ് പ്രസിഡൻറ് എസ്.പി.എം തങ്ങള്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാർ, ടി.പി.സി. തങ്ങൾ, സി.എച്ച്. സഅദി, ചിറക്കല്‍ ഹമീദ് മുസ്ലിയാർ, പി. അമ്മദ്, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, എ.സി. മൊയ്തു തിരുവള്ളൂര്‍, പുത്തലത്ത് അമ്മദ് എന്നിവര്‍ സംസാരിച്ചു. വീണുകിട്ടിയ പണം തിരിച്ചേല്‍പിച്ചു തണ്ണീര്‍പന്തല്‍: തലശ്ശേരി--വടകര--തണ്ണീര്‍പന്തല്‍ റൂട്ടിലോടുന്ന തീർഥ ബസില്‍നിന്ന് യാത്രക്കിടെ വീണുകിട്ടിയ 10,000 രൂപ കണ്ടക്ടര്‍ തിരുവള്ളൂര്‍ സ്വദേശി ബാലകൃഷ്ണന്‍ ഉടമസ്ഥന് തിരിച്ചേല്‍പിച്ചു. നീലചേരിക്കണ്ടി മൊയ്തു ഹാജിക്കാണ് തുക തിരിച്ചുനൽകിയത്. കണ്ടക്ടറെ നാട്ടുകാര്‍ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.