ഡോക്ടർമാരുടെ അശ്രദ്ധ; ശസ്​ത്രക്രിയക്ക്​ വിധേയനായ രോഗി ദുരിതത്തിൽ

ഓപറേഷൻ തിയറ്ററിൽനിന്ന് ഷോക്കേറ്റു മുട്ടി​െൻറ കീഴ്ഭാഗം കരിഞ്ഞതായി പരാതി പുൽപള്ളി: മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ അശ്രദ്ധമൂലം ശസ്ത്രക്രിയക്ക് വിധേയനായ രോഗി ദുരിതത്തിലായതായി പരാതി. പട്ടാണിക്കൂപ്പ് പള്ളിപ്പറമ്പിൽ ജോണിയാണ് (58) ദുരിതത്തിലായത്. ജോണിയുടെ വലതുകാലി​െൻറ മുട്ടിന് കീഴ്ഭാഗമാണ് ഓപറേഷൻ തിയറ്ററിൽനിന്ന് ഷോക്കേറ്റ് കരിഞ്ഞതായാണ് പരാതി . ഇതുസംബന്ധിച്ച് ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയിട്ടുണ്ട്. ആരോഗ്യവകുപ്പ് അധികൃതർക്കും പരാതിനൽകും. ഓപറേഷനുശേഷം പ്രമേഹം കടുത്തതിനെത്തുടർന്ന് മുറിവ് ഉണങ്ങാതായി. ഇതേത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ പുൽപള്ളി ഗവ. ആശുപത്രിയിലാണ് ചികിത്സ. മൂത്രത്തിൽ കല്ല്, ഗ്രന്ഥി വീക്കം എന്നിവക്ക് കഴിഞ്ഞ സെപ്റ്റംബർ രണ്ടിനായിരുന്നു ഓപറേഷൻ. അനസ്തേഷ്യ നൽകി ഓപറേഷൻ തിയറ്ററിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് മെഡിക്കൽ ഉപകരണങ്ങൾ സൂക്ഷിക്കുന്ന പാത്രത്തിൽനിന്ന് വൈദ്യുതി പ്രവഹിച്ച് ഷോക്കടിക്കുകയായിരുന്നുവത്രെ. മുറിവ് കരിക്കാൻ ഉപയോഗിക്കുന്ന ഉപകരണം സൂക്ഷിച്ച പാത്രം കാലിനോട് ചേർന്നാണ് െവച്ചിരുന്നത്. ഇതിൽനിന്നും ഷോക്കേറ്റാണ് കാലി​െൻറ ഒരുഭാഗം കരിഞ്ഞത്. ബോധം തെളിഞ്ഞപ്പോൾ സംഭവിച്ച കാര്യം ബന്ധപ്പെട്ടവർ ഇദ്ദേഹത്തോട് സൂചിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്ന്, 22 ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കൂലിപ്പണിക്കാരനായ ജോണിക്ക് നടക്കാൻ പോലുമാകാത്ത അവസ്ഥയാണിപ്പോൾ. ഡോക്ടർമാരാൽ സംഭവിച്ച പിഴവിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. FRIWDL29 Johni പഠന ക്ലാസ് വെങ്ങപ്പള്ളി: ശംസുൽ ഉലമ പബ്ലിക് സ്കൂളിൽ കെ.ജി വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി പാരൻറിങ് പരിശീലന പഠന ക്ലാസ് സംഘടിപ്പിച്ചു. ജില്ല സാക്ഷരത മിഷൻ അസി. കോഒാഡിനേറ്ററും കൗൺസിലറുമായ സോയ നാസർ നേതൃത്വം നൽകി. പ്രിൻസിപ്പൽ വി.കെ. അബ്ദുൽ മുത്തലിബ് അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് അബ്ദുസലീം, എൻ. മുസ്തഫ, കെ.കെ. സിദ്ദീഖ്, പി.വി. ജാഫർ, അഷീബ് എന്നിവർ സംസാരിച്ചു. ഷറീന സ്വാഗതവും സവാദ് നന്ദിയും പറഞ്ഞു. FRIWDL30 പാരൻറിങ് പരിശീലന പഠന ക്ലാസിൽ സോയ നാസർ സംസാരിക്കുന്നു മലിനജലം ഒാടയിലേക്ക് ഒഴുക്കിവിട്ട സ്ഥാപനത്തിന് 25,000 രൂപ പിഴ കൽപറ്റ: മലിനജലം ഒാടയിലേക്ക് ഒഴുക്കിവിട്ട സ്ഥാപനത്തിന് നഗരസഭ 25,000 രൂപ പിഴ ചുമത്തി. നഗരസഭ പരിധിയിൽ 10ാം വാർഡിൽ പ്രവർത്തിക്കുന്ന അരുൺ ടൂറിസ്റ്റ് ഹോമിനാണ് പിഴ ചുമത്തിയത്. മലിനജലം ഒാടയിലേക്ക് ഒഴുക്കിവിടുന്നത് സംബന്ധിച്ച് നഗരസഭ ഹെൽത്ത് വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. FRIWDL31 niranjanaMUST ജില്ല ശാസ്ത്രോത്സവത്തില്‍ ഹയർ സെക്കൻഡറി വിഭാഗം സാമൂഹിക ശാസ്ത്ര പ്രസംഗ മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടി സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യതനേടിയ മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ നിരഞ്ജന ബാലചന്ദ്രൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.