കോഴിക്കോട്: 2017 അവസാനിക്കാൻ ആഴ്ചകൾ ബാക്കിനിൽെക്ക ജില്ലയിൽ ഇൗ വർഷം ഇതുവരെ വാഹനാപകടങ്ങളിൽ മരിച്ചത് 308 പേർ. ഇൗ സാഹചര്യത്തിൽ മരിച്ചവരെ ഒാർമിക്കാനും പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്ക് ചേരാനുമായി ഞായറാഴ്ച നഗരത്തിൽ അനുസ്മരണചടങ്ങ് നടക്കും. എല്ലാ നവംബറിലും മൂന്നാമത്തെ ഞായറാഴ്ച െഎക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള ഒത്തുചേരലുകളുടെ ഭാഗമായാണ് കോഴിക്കോട് ബി.എം ഗേൾസ് സ്കൂളിൽ സംഗമം നടത്തുന്നതെന്ന് സംഘാടകരായ ട്രോമാകെയർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8.30ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ്കുമാറും ആർ.ടി.ഒ സി.ജെ. പോൾസണും മുഖ്യാതിഥികളാവും. സിറ്റി പൊലീസ് അതിർത്തിയിൽ മാത്രം ഇതുവരെ 163 പേർക്കാണ് വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ഇതിൽ 67 പേരും ഇരുചക്രവാഹന അപകടത്തിൽപെട്ടാണ് മരിച്ചത്. ഭൂരിഭാഗവും 18നും 30നുമിടയിൽ പ്രായമുള്ളവർ. ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് യാത്ര ചെയ്തവരിൽ 21 പേരും മരിച്ചു. ലോകരാജ്യങ്ങളിൽ റോഡപകടങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ഒന്നാമതായി തുടരുകയാണ്. ഒന്നരലക്ഷംപേർ വർഷം തോറും റോഡപകടത്തിൽ കൊല്ലപ്പെടുന്നതായാണ് കണക്ക്. ദിവസം 413 പേരും മണിക്കൂറിൽ 17 പേരും ഒാരോ 3.5 മിനിറ്റിൽ ഒരാളും മരിക്കുന്നു. ഇതിൽ 40 ശതമാനം പേർ 25 വയസ്സിൽ താഴെയുള്ളവരാണ്. ഇരുചക്ര വാഹനാപകടങ്ങളിൽ ഏറെ പേരും തലക്ക് പരിക്കേറ്റാണ് മരിച്ചതെന്നത് ഹെൽമറ്റിെൻറ പ്രാധാന്യം എടുത്തുകാട്ടുന്നു. ലോകത്ത് വാഹനാപകട നിരക്ക് 2020 ഒാടെ പകുതിയായി കുറക്കുകയാണ് ഇക്കൊല്ലത്തെ അനുസ്മരണച്ചടങ്ങോടെ െഎക്യരാഷ്ട്രസംഘടന ലക്ഷ്യമിടുന്നത്. ട്രോമാകെയർ കോഴിക്കോട്ട് നടത്തിയ പഠനത്തിൽ ഇത് സാധ്യമെന്ന് കണ്ടെത്തി. 1998ൽ പ്രവർത്തനം തുടങ്ങിയ കോഴിക്കോെട്ട ട്രോമാകെയർ ഇതിനകം 50,000 ത്തോളം സന്നദ്ധപ്രവർത്തകർക്ക് വാഹനാപകടസമയത്ത് ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി പരിശീലനം നൽകിക്കഴിഞ്ഞു. ട്രോമാകെയർ സൊൈസറ്റി പ്രസിഡൻറ് ആർ. ജയന്ത്കുമാർ, പാട്രൺ ദിൻകർ കരുണാകർ, സ്ഥാപക ഡയറക്ടർ സി.എം. പ്രദീപ്കുമാർ, സെക്രട്ടറി ഇ.ആർ. സത്യകൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.