ഗെയിൽ സമരത്തിന് സംസ്ഥാനതല കോഒാഡിനേഷൻ ഇന്ന്

കൊടിയത്തൂർ: സംസ്ഥാനതല ഗെയിൽ ജനകീയ സമരസമിതി ഏകോപന കൺവെൻഷൻ ശനിയാഴ്ച രണ്ടുമണിക്ക് കോഴിക്കോട് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. കേരളത്തിലെ ഏഴ് ജില്ലകളുടെ സമര കോഒാഡിനേഷനാണ് പ്രധാന അജണ്ട. എം.ഐ. ഷാനവാസ്‌ എം.പി ഉദ്ഘാടനം ചെയ്യും. ഉമ്മർ പാണ്ടികശാല, വി.വി. പ്രകാശ്, സി.ആർ. നീലകണ്ഠൻ, അസ്‌ലം ചെറുവാടി, അജ്മൽ ഇസ്മായിൽ, സി.പി. ചെറിയമുഹമ്മദ്, സലീം മടവൂർ, പി.എ. സലാം, ഇ.ടി. ബിനോയ്‌, എ.കെ. ഗോപാലൻ എന്നിവർ പങ്കെടുക്കുമെന്ന് എരഞ്ഞിമാവ് സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.