കോഴിക്കോട്: നവീകരിച്ച നഗരപാതയിലെ പരസ്യങ്ങളുടെ കൈേയറ്റം തടയാൻ ജനകീയ കമ്മിറ്റിയുണ്ടാക്കുന്ന വേളയിലും മാനാഞ്ചിറക്കുചുറ്റും പരസ്യങ്ങളുടെ പ്രളയം. വർഷങ്ങൾക്കുമുമ്പ് സ്ക്വയർ പുനർനിർമിച്ചപ്പോെളടുത്ത തീരുമാനമാണ് പരസ്യമായി ലംഘിക്കുന്നത്. സ്ക്വയറിനുചുറ്റും കമാനങ്ങളും ബോർഡുകളുംവെച്ചാൽ ഉടൻ എടുത്തമാറ്റുമെന്ന നഗരസഭ അധികൃതരുടെ നിലപാടിൽ അയവു വന്നതാണ് പരസ്യ സ്ക്വയറായി മാനാഞ്ചിറ മാറാൻ കാരണം. എൽ.െഎ.സിക്കു മുന്നിലും ബി.ഇ.എം സ്കൂളിനു മുന്നിലുമൊക്കെ ബോർഡുകൾ തലങ്ങും വിലങ്ങും വീണ് വികൃതമായ നിലയിലാണ്. നടപ്പാത ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയാണ്. സ്ക്വയർ നവീകരിച്ചപ്പോൾ സ്ഥാപിച്ച 'പരസ്യ നിരോധിത മേഖല' എന്നെഴുതിയ ബോർഡിനു മുന്നിൽപ്പോലും ബാനറുകൾ കെട്ടിപ്പൊക്കിയിട്ടുണ്ട്. തുരുെമ്പടുത്തു തുടങ്ങിയ ബോർഡ് മാറ്റിസ്ഥാപിക്കാനും നടപടിയായില്ല. കമീഷണർ ഒാഫിസിെൻറ എതിർദിശയിലുള്ള സ്ക്വയറിനു ചുറ്റുമുള്ള കൈവരി നിറയെ ബാനറുകളാണ്. നഗരത്തിെൻറ കുടിവെള്ള സ്രോതസ്സായ കുളത്തിെൻറ മതിലിലും വിളക്കു കാലിൽപോലും ഫ്ലക്സ് ബോർഡുകളാണ്. സ്വകാര്യസ്ഥാപനങ്ങളും വ്യാപകമായി സ്ക്വയറിൽ ബോർഡുകൾ തൂക്കിത്തുടങ്ങിയിട്ടുണ്ട്. ചായമടിച്ച് സൂക്ഷിച്ചുപോന്ന മതിലിെൻറ ചില ഭാഗങ്ങളിലും പശയുപയോഗിച്ച് പോസ്റ്ററുകൾ പതിക്കാനും തുടങ്ങിയിട്ടുണ്ട്. നഗരത്തിലെ ആറു പാതകളിൽ പരസ്യങ്ങളുടെ ൈകയേറ്റം നാട്ടുകാരുടെയും രാഷ്ട്രീയ കക്ഷികളുടെയും ജന പ്രതിനിധികളുടെയും ജനകീയ കമ്മിറ്റിയുണ്ടാക്കി നിയന്ത്രിക്കാൻ കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.