മേപ്പയൂർ: മേപ്പയൂർ ടൗണിൽ വ്യാഴാഴ്ച രാത്രി രണ്ട് കടകളിൽ മോഷണം നടന്നു. ഊരള്ളൂർ ഒതയോത്ത് ലത്തീഫിെൻറ മലഞ്ചരക്ക് കട കുത്തിത്തുറന്ന് 36 കിലോ അടക്കയും വെങ്കല്ലിൽ പ്രകാശെൻറ ലോട്ടറിക്കടയിൽനിന്ന് 40,000 രൂപയുമാണ് കളവു പോയത്. ലത്തീഫ് മേപ്പയൂർ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് എസ്.ഐ യൂസുഫ് നടുത്തറമലിെൻറ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഒരു പ്രതി പൊലീസ് വലയിലായി. കൽപത്തൂർ പാറയിൽ മീത്തൽ ബാലെൻറ മകൻ വിഷ്ണുവിനെയാണ് (20) പേരാമ്പ്ര ടൗണിൽ കളവുമുതൽ വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസ് അറസ്റ്റു ചെയ്തത്. കൂട്ടുപ്രതി മുളിയങ്ങൽ ലക്ഷംവീട് കോളനിയിൽ സതീശനെ പിടികിട്ടാനുണ്ടെന്ന് മേപ്പയൂർ പൊലീസ് പറഞ്ഞു. അറസ്റ്റുചെയ്ത വിഷ്ണുവിനെ പയ്യോളി കോടതിയിൽ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രാത്രി മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടിച്ച മേപ്പയൂർ പൊലീസിന് അഭിവാദ്യമർപ്പിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മേപ്പയൂർ ടൗണിൽ പ്രകടനം നടത്തി. കെ. മധുസൂദനൻ, എം.പി. കുഞ്ഞമ്മത്, രജീഷ് നിലമ്പൂർ, വി. കുഞ്ഞിക്കണ്ണൻ, കെ.കെ. രാഘവൻ, സി. അസ്സയിനാർ, കെ.കെ. അനിൽ, പി.കെ. പക്രൻ, കെ.കെ. അമ്മത്, പി. ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.