കൂട്ടാലിട: കോട്ടൂർ ഗ്രാമപഞ്ചായത്തിൽ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഗാർഹിക മാലിന്യ സംഭരണത്തിന് ഹരിതകർമ സേന അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. താൽപര്യമുള്ളവർ പഞ്ചായത്ത് ഒാഫിസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. വിലയുള്ളപ്പോൾ തേങ്ങയിടാനാളില്ല; കർഷകർക്ക് ദുരിതം നന്തിബസാർ: വിലയുള്ളപ്പോൾ േതങ്ങയും പറിക്കാൻ തെങ്ങുകയറ്റക്കാരെയും കിട്ടാനില്ല. പുതുതലമുറ ഇൗ രംഗത്ത് വരാൻ താൽപര്യം കാട്ടുന്നില്ല. പറമ്പുകളിൽ തേങ്ങ കൊഴിഞ്ഞുവീഴുകയാണ്. ആറുമാസം മുമ്പ് ബുക്കു ചെയ്താലേ തെങ്ങുകയറ്റത്തൊഴിലാളിയെ കിട്ടുകയുള്ളൂ. മുമ്പ് തേങ്ങയുടെ വില വളരെ കുറഞ്ഞതിനെ തുടർന്നു കർഷകർ ഈ സംരംഭത്തിൽനിന്ന് അൽപം പിൻവാങ്ങിയിരുന്നു. ഉൽപാദനത്തിലുണ്ടായ കുറവു കാരണം വെളിച്ചെണ്ണ വിലയും മുമ്പെങ്ങുമില്ലാത്ത രീതിയിൽ കുതിച്ചുകയറി. അയൽ സംസ്ഥാനങ്ങളിൽനിന്നു മായംചേർത്ത വെളിച്ചെണ്ണ ധാരാളമായി എത്തുന്നുണ്ട്. അത് നിയന്ത്രിക്കാൻ സംസ്ഥാനത്ത് വേണ്ടത്ര സംവിധാനമില്ല. വെളിച്ചെണ്ണ വിലയിൽ വന്ന മാറ്റത്തെ തുടർന്ന് പാമോയിലിനു െചലവേറുന്നു. അയൽ സംസ്ഥാനങ്ങളിൽ നാളികേരയുൽപാദനം വർധിച്ചതോടെ കേരം തിങ്ങും കേരളനാട് പേരിലുമാത്രം ഒതുങ്ങി. തെങ്ങിൽക്കയറാൻ ആളെ കിട്ടാത്തതും കൂലി കൂടിയതും കർഷകരെ മടുപ്പിക്കുന്നു. തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കാൻ കൃഷിവകുപ്പ് കൂടുതൽ താൽപര്യം കാണിച്ചാലേ കർഷകർ രംഗത്തിറങ്ങൂ. ഇപ്പോൾ ഒരുകിലോ തേങ്ങക്കു 38 രൂപവരെ വിലയുണ്ട്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 26 രൂപയേ വിലയുണ്ടായിരുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.