കീഴരിയൂർ ബോംബ് കേസ്: പ്ലാറ്റിനം ജൂബിലി പരിപാടികൾ തുടങ്ങി

കീഴരിയൂർ: സ്വാതന്ത്ര്യ സമരത്തിൽ മലബാറിലെ പ്രധാനപ്പെട്ട സംഭവമായ കീഴരിയൂർ ബോംബ് കേസി​െൻറ പ്ലാറ്റിനം ജൂബിലി അനുസ്മരണ പരിപാടികൾ തുടങ്ങി. ജില്ല കോൺഗ്രസ് കമ്മിറ്റിയും കീഴരിയൂർ ബോംബ് കേസ് അനുസ്മരണ സമിതിയും ചേർന്നാണ് വർഷം നീളുന്ന അനുസ്മരണം നടത്തുന്നത്. ബോംബ് കേസ് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. യു.ഡി.എഫ് ജില്ല ചെയർമാൻ പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ പ്രസിഡൻറ് കെ.സി. അബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുൻമന്ത്രി എം.ടി. പത്മ, യു. രാജീവൻ, രാജേഷ് കീഴരിയൂർ, ഇ. അശോകൻ, കെ.പി. വേണുഗോപാൽ, ചുക്കോത്ത് ബാലൻ, സി. ഉണ്ണികൃഷ്ണൻ, ടി.കെ. ഗോപാലൻ, കെ. ബാബു, കെ.കെ. ദാസൻ, ഒ.കെ. കുമാരൻ, ഇടത്തിൽ ശിവൻ എന്നിവർ സംസാരിച്ചു. അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം ജനുവരി ആദ്യവാരത്തിൽ കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി നിർവഹിക്കും. സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബസംഗമം, സാംസ്കാരിക സദസ്സ് തുടങ്ങിയ പരിപാടികൾ നടക്കും. മാലിന്യപ്രശ്നം പരിഹരിക്കാനാകാതെ കൊയിലാണ്ടി കൊയിലാണ്ടി: മാലിന്യ നിർമാർജന പദ്ധതികൾ തകിടംമറിച്ച് മാലിന്യം തള്ളൽ വർധിച്ചതോടെ പ്രശ്നം പരിഹരിക്കാനാകാതെ നാട്. ഉറവിട മാലിന്യ സംസ്കരണം വേണ്ടത്ര വിജയിക്കാത്തതാണു പ്രധാനകാരണം. വീടുകളിൽനിന്നുള്ള മാലിന്യം പൊതുസ്ഥലങ്ങളിൽ കൊണ്ടിടുന്നത് വർധിക്കുകയാണ്. അങ്ങാടിയിലെ മാലിന്യങ്ങളെല്ലാം പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ റെയിൽവേ മേൽപ്പാലത്തിനു ചുവട്ടിലാണ് കൊണ്ടിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.