സർക്കാർ സംവരണം അട്ടിമറിക്കുന്നു -പി.ഡി.പി നന്തിബസാർ: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക അവശതയനുഭവിക്കുന്നവർക്ക് സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് പി.ഡി.പി സംസ്ഥാന െസക്രട്ടറി റസൽ നന്തി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. രാജ്യത്തിെൻറ തൊഴിൽ മേഖലയുടെ 75 ശതമാനത്തിലധികം കൈവശംവെച്ചിരിക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം നൽകാനുള്ള പിണറായി സർക്കാറിെൻറ തിരുമാനത്തിന് കനത്ത വില നൽകേണ്ടിവരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൂടാടി പി.എച്ച്.സിക്ക് സഹായവുമായി വീരവഞ്ചേരി എൽ.പി സ്കൂൾ നന്തിബസാർ: മൂടാടി ഹെൽത്ത് സെൻററിനാവശ്യമായ മരുന്ന് കവറുകൾ വീരവഞ്ചേരി എൽ.പി സ്കൂളിലെ വിദ്യാർഥികൾ ഹെൽത്ത് സെൻററിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരിക്ക് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ജീവാനന്ദൻ, ഡോ. കെ.എം. ഫർഹാന, ഹെൽത്ത് ഇൻസ്പെക്ടർ സി.കെ. അജയ്കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.