എസ്​.വൈ.എസ്​ ജില്ല മീലാദ്​ കാമ്പയിൻ നാളെ പൂനൂരിൽ

ബാലുശ്ശേരി: എസ്.വൈ.എസ് ജില്ല മിലാദ് കാമ്പയിൻ ഞായറാഴ്ച പൂനൂരിൽ നടക്കും. 'പ്രകാശമാണ് തിരുനബി' എന്ന പ്രമേയത്തിൽ നടക്കുന്ന നബിദിന കാമ്പയിനി​െൻറ ജില്ലതല ഉദ്ഘാടനം 19ന് വൈകീട്ട് ആറിന് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. എം.പി. ആലിഹാജി അധ്യക്ഷത വഹിക്കും. മുഹമ്മദ് കോയ തങ്ങൾ റബീഅ് സന്ദേശം നൽകും. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, നാസർ ഫൈസി കുടത്തായി എന്നിവർ പ്രഭാഷണങ്ങൾ നടത്തും. ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി നാലുമണിക്ക് നടക്കുന്ന യോഗത്തിൽ ആബിദ് ഹുദവി തച്ചണ്ണ മുഖ്യപ്രഭാഷണം നടത്തുമെന്നും സംഘാടകസമിതി ഭാരവാഹികളായ എം.പി. ആലിഹാജി പൂനൂർ, റഫീഖ് വാകയാട്, ലത്തീഫ് ഹാജി വാഴയിൽ, എം.കെ. അഹമ്മദ്കുട്ടിഹാജി, ഇസ്മായിൽ തലയാട് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സി.പി.എം ഏരിയ സമ്മേളനം ബാലുശ്ശേരി: സി.പി.എം ബാലുശ്ശേരി ഏരിയ സമ്മേളനം ഡിസംബർ രണ്ട്, മൂന്നു തീയതികളിൽ ഉള്ള്യേരിയിൽ നടക്കും. മൂന്നിന് വൈകീട്ട് റെഡ് വളൻറിയർ മാർച്ചും ബഹുജനറാലിയും നടക്കും. പൊതുസമ്മേളനം എളമരം കരീം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകുന്നേരം കൂരാച്ചുണ്ടിൽ കാർഷിക സെമിനാർ നടക്കും. എം. മെഹബൂബ്, പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ എന്നിവർ പെങ്കടുക്കും. 19ന് രാവിലെ മാതാംതോട് ശുചീകരണം തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 22, 23, 24, 25 തീയതികളിൽ ബാലുശ്ശേരിയിൽ ഫിലിം ഫെസ്റ്റിവലും ഒാപൺ ഫോറവും അരങ്ങേറും. പി.ടി. കുഞ്ഞുമുഹമ്മദ്, മധുപാൽ, ചെലവൂർ വേണു, ഉണ്ണികൃഷ്ണൻ ആവള തുടങ്ങിയവർ പെങ്കടുക്കും. 23ന് നടുവണ്ണൂരിൽ മൂലധന സെമിനാറും 24ന് രണ്ടുമണിക്ക് ബാലുശ്ശേരിയിൽ 'ദേശീയതയുടെ വർത്തമാനങ്ങൾ' എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടം പ്രഭാഷണവും നടത്തും. 27ന് കൂട്ടാലിടയിൽ മതം, ഫാഷിസം സംവാദവും 28ന് വേട്ടാളി ബസാറിൽ സ്ത്രീ -ഉടൽ, ഉണർവ്, രാഷ്ട്രീയം ചർച്ചയും നടത്തുമെന്ന് ഏരിയ സെക്രട്ടറി ഇസ്മായിൽ, വി.എം. കുട്ടികൃഷ്ണൻ, ടി.കെ. സുമേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.