വലിയ ഭീകരത കോർപറേറ്റ് സാമ്പത്തികഭീകരത -കെ.ഇ.എൻ കോഴിക്കോട്: കോർപറേറ്റുകളുടെ സാമ്പത്തികഭീകരതയോളം അപകടം മറ്റൊരു ഭീകരതക്കുമില്ലെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്. ദേശീയ മാധ്യമദിനാഘോഷത്തിെൻറ ഭാഗമായി വിവര പൊതുജനസമ്പർക്ക വകുപ്പും കാലിക്കറ്റ് പ്രസ്ക്ലബും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മറ്റെല്ലാ ഭീകരതകളും കോർപറേറ്റുകളുടെ സാമ്പത്തികഭീകരതയിൽ നിന്ന് രൂപപ്പെടുന്നതാണ്. ജനാധിപത്യത്തിെൻറ ലക്ഷ്യം ലാഭമുണ്ടാക്കലാണെന്ന് വർഷങ്ങൾക്ക് മുമ്പ് മിൽട്ടൺ ഫ്രീഡ്മാൻ പറഞ്ഞത് എത്ര ദീർഘവീക്ഷണത്തോടെയായിരുന്നുവെന്ന് 2017ൽ നമ്മൾ അനുഭവിച്ചറിയുന്നു. വിപണിക്ക് പ്രതികൂലമായി ഭരണാധികാരികൾ എന്തെങ്കിലും പ്രവർത്തിച്ചാൽ അത് ജനാധിപത്യവിരുദ്ധമായും വിപണിക്ക് അനുകൂലമായി ചെയ്താൽ അത് ജനാധിപത്യപരമായും വിലയിരുത്തപ്പെടുന്ന അവസ്ഥയാണുള്ളത്. റിപ്പബ്ലിക്കുകളുടെ സാമ്രാജ്യത്തിൽ കോർപറേറ്റുകൾ കയറിയിരിക്കുമെന്ന എബ്രഹാം ലിങ്കെൻറ പ്രവചനവും യാഥാർഥ്യമായിരിക്കുന്നു. സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾ രൂപപ്പെടുന്ന സ്രോതസ്സുകൾ വരെ കൊട്ടിയടക്കപ്പെടുന്നു. സമരങ്ങളെ സഹായിക്കുന്ന ആശയങ്ങൾ ഇല്ലാതാക്കുന്നു. വിശ്വാസങ്ങളും ആരാധനാലയങ്ങളും വരെ കോർപറേറ്റ്വത്കരണത്തിെൻറ പിടിയിലായി. ഇന്ത്യൻ നവോത്ഥാനം പരിഹസിച്ച യോഗ വരെ വാണിജ്യവത്കരിക്കപ്പെടുകയും മതത്തിെൻറ സാേങ്കതികപദങ്ങൾ േപാലും ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും കെ.ഇ.എൻ കൂട്ടിച്ചേത്തു. പത്രപ്രവർത്തകയൂനിയൻ സംസ്ഥാന ജന. സെക്രട്ടറി സി. നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. ഇൻഫർമേഷൻ ഒാഫിസർ കെ.ടി. ശേഖർ അധ്യക്ഷത വഹിച്ചു. മീഡിയവൺ കോഓഡിനേറ്റിങ് എഡിറ്റർ ആർ. സുഭാഷ്, പി.വി. കുട്ടൻ എന്നിവർ സംസാരിച്ചു. പ്രസ്ക്ലബ് സെക്രട്ടറി പി. വിപുൽനാഥ് സ്വാഗതവും ട്രഷറർ കെ.സി. റിയാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.