കോഴിക്കോട്: നിർമിതി കേന്ദ്രം ജീവനക്കാർക്ക് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മിനിമം വേതനവും തൊഴിൽ സ്ഥിരതയും ഉറപ്പുവരുത്തണമെന്ന് കേരള സംസ്ഥാന നിർമിതി കേന്ദ്രം എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. എ.െഎ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ജി. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. പി.ടി. അബ്ദുറഉൗഫ് അധ്യക്ഷത വഹിച്ചു. തങ്കം എസ്.കെ. പിള്ള, കെ.പി. സഹദേവൻ, പി.കെ. ഷംന, ശ്രീബ ബാലചന്ദ്രൻ, പി. പ്രീത, ടി. സുനിത, കെ.പി. റിനി എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറായി പി.ടി. അബ്ദുറഉൗഫിനെയും സെക്രട്ടറിയായി കെ.പി. സഹദേവനെയും ട്രഷററായി പി. പ്രീതയെയും വൈസ്പ്രസിഡൻറായി ശ്രീബ ബാലചന്ദ്രനെയും േജായൻറ് സെക്രട്ടറിയായി പി.കെ. ഷംനയെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.