നടുവണ്ണൂർ: ഗവ. ഹയർസെക്കൻഡറി സ്കൂൾ പരീക്ഷകേന്ദ്രമായ പ്ലസ് വൺ ഓപൺ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കുള്ള ശനിയാഴ്ച ഒമ്പത് മണിക്ക് നടക്കും. കലാപ്പുഴപ്പാലം ഇതുവരെ യാഥാർഥ്യമായില്ല; കടത്തുതോണി ഇല്ലാത്തതും ദുരിതം നന്തിബസാർ: മൂടാടി തുറയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കാൻ മുചുകുന്നിലെ അകലാപ്പുഴക്കുകുറുകെ പാലം നിർമിക്കണമെന്ന ആവശ്യത്തിന് പരിഹാരമായില്ല. ഈസർക്കാർ അധികാരത്തിലെത്തിയശേഷം അവതരിപ്പിച്ച ബജറ്റിൽ ഇതിന് തുക വകയിരുത്തിയിരുന്നു. പിന്നീട് ഇതേപ്പറ്റി ഒന്നും കേൾക്കുന്നില്ല. മലയോരവികസനത്തിനുവഴിതെളിക്കുന്ന കണ്ണൂർ-കൊയിലാണ്ടി ബദൽറോഡ് ഈ പാലം യാഥാർഥ്യമായാൽ പ്രവൃത്തിപഥത്തിലെത്തും. കണ്ണൂർ-കോഴിക്കോട് ജില്ലകളിലെ ഒട്ടേറെ ഗ്രാമങ്ങളെയും ടൗണുകളെയും ബന്ധിപ്പിക്കുന്ന പ്രസ്തുത റോഡ് നിലവിൽ വന്നാൽ കൊയിലാണ്ടിയിൽനിന്ന് കണ്ണൂരേക്കുള്ള ദൂരം 56 കിലോമീറ്റർ ആയി ചുരുങ്ങുക മാത്രമല്ല ദേശീയപാതയിലെ ഇപ്പോഴുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാവുകയും ചെയ്യും. തുറയൂർ പഞ്ചായത്തിലുള്ളവർക്ക് ആശുപത്രി, സ്കൂൾ, കോളജ് എന്നിവിടങ്ങളിലേക്കും മറ്റ് ആവശ്യങ്ങൾക്കായി ടൗണുകളിലേക്കും ആദ്യം കടത്തുതോണി ഏർപ്പെടുത്തിയിരുന്നു. കുറച്ചുകാലമായി കടത്തുതോണിയുമില്ലാതെയായിട്ടുണ്ട്. ഇതോടെ നാട്ടുകാരുടെ ദുരിതം ഇരട്ടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.