പേരാമ്പ്ര: പാലേരി പാറക്കടവിലെ കേളോത്ത് മീത്തൽ അജ്മലിെൻറ (24) മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തഞ്ചോളം പേരെ ഇതിനകം പൊലീസ് ചോദ്യം ചെയ്തെങ്കിലും മരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച കാലത്താണ് അജ്മലിനെ പേരാമ്പ്ര കീഴിഞ്ഞാണ്യം കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി കിഴിഞ്ഞാണ്യത്തെ ബസ് ജീവനക്കാരെൻറ വാടകവീട്ടിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം അജ്മൽ എത്തിയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സമയം പേരാമ്പ്ര ഹൈസ്കൂളിനു സമീപത്ത് അജ്മലിനെ മൂവർ സംഘം മർദിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. അജ്മലിനെ രക്ഷപ്പെടുത്തി ഓട്ടോയിൽ കയറ്റിവിട്ട വ്യാപാരിയിൽനിന്ന് പൊലീസ് തെളിവെടുപ്പ് നടത്തി. പേരാമ്പ്രയിലേക്ക് പോയ ഈ ഓട്ടോയിൽനിന്ന് പാതിവഴിയിൽ കുളത്തിനടുത്ത് ഇറങ്ങിയതായി ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്. പിന്നീട് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ പൊലീസിന് ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. ഏതാനും പേരെ ചോദ്യം ചെയ്യാൻ ബാക്കിയുണ്ടെന്ന് പൊലീസ് പറഞ്ഞു. അജ്മലിനെ മർദിച്ച ചിലർ ഒളിവിൽ പോയതായും വിവരം ലഭിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സെക്രട്ടറിയെ മർദിച്ചതായി പരാതി പേരാമ്പ്ര: മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി സിജേഷ് എരവട്ടൂരിനെ (32) ഡി.വൈ.എഫ്.ഐക്കാർ മർദിച്ചതായി പരാതി. ഇയാളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എരവട്ടൂർ കയ്യേലി ബസ്സ്റ്റോപ്പിനടുത്തുവെച്ചാണ് മർദനമേറ്റത്. സിജേഷ് പേരാമ്പ്ര പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.