പിണറായി നടപ്പാക്കുന്നത് മോദിയുടെ നയം ^ഇ.ടി. മുഹമ്മദ് ബഷീർ

പിണറായി നടപ്പാക്കുന്നത് മോദിയുടെ നയം -ഇ.ടി. മുഹമ്മദ് ബഷീർ മേപ്പയൂർ: കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഭരണത്തിനെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിൽ വന്ന പിണറായി സർക്കാർ സംസ്ഥാനത്ത് നടപ്പാക്കുന്നത് കേന്ദ്രസർക്കാറി​െൻറ നയങ്ങളാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. 'ജനാധിപത്യ മൂല്യങ്ങളുടെ വീണ്ടെടുപ്പിന്' എന്ന ത്രൈമാസ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി. മുജീബ് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ, എ.വി. അബ്ദുല്ല, റഷീദ് വെങ്ങളം, സി.പി.എ. അസീസ്, എസ്.പി. കുഞ്ഞമ്മത്, എസ്.കെ. അസ്സയിനാർ, കെ.എം.എ. അസീസ്, ടി.കെ.എ. ലത്തീഫ്, സി.പി. അബ്ദുല്ല എന്നിവർ സംസാരിച്ചു. മേപ്പയൂർ ടൗണിൽ സീബ്രാലൈൻ വേണം മേപ്പയ്യൂർ: ടൗണിൽ ആറു സ്ഥലത്തെങ്കിലും സീബ്രാലൈൻ വേണമെന്ന് ഐ.എൻ.എൽ മേപ്പയൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. എ.ടി.സി അമ്മദ് അധ്യക്ഷത വഹിച്ചു. എൻ.പി. മുനീർ, പി. മജീദ്, എൻ. മുജീബ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.