ബാലുശ്ശേരി ഉപജില്ല സ്​കൂൾ കലോത്സവം സമാപിച്ചു

ബാലുശ്ശേരി: . ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസും പാലോറ എച്ച്.എസ്.എസും ശിവപുരം എസ്.എം.എം.എ.യു.പിയും പി.സി. പാലം എ.യു.പിയും ഒാവറോൾ ചാമ്പ്യന്മാരായി. ഹൈസ്കൂൾ വിഭാഗത്തിൽ 195 പോയൻറ് നേടി ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. നന്മണ്ട ഹയർ സെക്കൻഡറി (180), നന്മണ്ട സരസ്വതി വിദ്യാമന്ദിർ (141) നേടി രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 227 പോയൻറ് നേടി പാലോറ ഹയർ സെക്കൻഡറി ജേതാക്കളായി. നന്മണ്ട ഹയർ സെക്കൻഡറി (222), കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി (141) എന്നീ സ്കൂളുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. യു.പി വിഭാഗത്തിൽ ശിവപുരം എസ്.എം.എം.എ.യു.പി ചാമ്പ്യന്മാരായി. മുണ്ടക്കര എ.യു.പി, പി.സി. പാലം എ.യു.പി എന്നീ സ്കൂളുകൾ രണ്ടും മൂന്നും സ്ഥാനം നേടി. എൽ.പി വിഭാഗത്തിൽ പി.സി. പാലം എ.യു.പി ചാമ്പ്യന്മാരായി. ജി.എൽ.പി പനായി, ഇൻഡസ് ഇംഗ്ലീഷ് സ്കൂൾ തേനാക്കുഴി എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി. സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം: നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ, നന്മണ്ട സരസ്വതി വിദ്യാമന്ദിർ, ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി എന്നീ സ്കൂളുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ നന്മണ്ട സരസ്വതി വിദ്യാമന്ദിർ ചാമ്പ്യന്മാർ. ശിവപുരം എസ്.എം.എം.എ.യു.പി, നന്മണ്ട ഇൗസ്റ്റ് എ.യു.പി രണ്ടും മൂന്നും സ്ഥാനക്കാരായി. അറബിക് കലോത്സവം എച്ച്.എസ് വിഭാഗത്തിൽ പൂനൂർ ഗവ. ഹയർ സെക്കൻഡറി, നന്മണ്ട ഹയർ സെക്കൻഡറി, കുട്ടമ്പൂർ ഹയർ സെക്കൻഡറി എന്നീ സ്കൂളുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ പനങ്ങാട് സൗത്ത് എ.യു.പി, പുന്നശ്ശേരി എ.എം.യു.പി, മങ്ങാട് എ.യു.പി, പുനൂർ ജി.എം.യു.പി യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനം കരസ്ഥമാക്കി. എൽ.പി വിഭാഗത്തിൽ പൂവമ്പായി എ.എം.എൽ.പി സ്കൂൾ ജേതാക്കളായി.കാന്തപുരം ജി.എൽ.പി, നന്മണ്ട എ.എം.എൽ.പി, പി.സി. പാലം എ.യു.പി, പുന്നശ്ശേരി എ.എം.എൽ.പി, ജ്ഞാനപ്രദായനി എന്നീ സ്കൂളുകൾ ഒരേ പോയൻറ് നേടി രണ്ടാം സ്ഥാനം പങ്കിട്ടു. ശിവപുരം എസ്.എം.എം.എ.യു.പി, കരുമല എ.എം.എൽ.പി, കെ.സി.എ.എൽ.പി എരമംഗലം എന്നീ സ്കൂളുകൾ മൂന്നാം സ്ഥാനവും പങ്കിട്ടു. സമാപന സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി സമ്മാന വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. എ.ഇ.ഒ എം. രഘുനാഥ്, പ്രിൻസിപ്പൽ വി.പി. ഇബ്രാഹിം, പ്രധാനാധ്യാപിക പി.പി. രോഹിണി, പി.സി. പുഷ്പ, കോട്ടയിൽ മുഹമ്മദ്, എ.സി. ബൈജു, ഇ.പി. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. പി.ജി. ദേവാനന്ദ് സ്വാഗതവും ടി.വി. മജീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.