കൂട്ടാലിട: പൂനത്ത് ഹിദായ നഴ്സറി സ്കൂളിൽ മീസിൽസ് റുെബല്ല രോഗ ബോധവത്കരണ പരിപാടി പൊട്ടങ്ങൽമുക്ക് പള്ളി ഇമാം സദഖത്തുല്ല ദാരിമി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ബഷീർ മറയത്തിങ്കൽ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ അബ്ദുല്ല ബോധവത്കരണ ക്ലാസ് നടത്തി. വാക്സിൻ എടുക്കാൻ ബാക്കിയുള്ളവർ വെള്ളിയാഴ്ച നെല്ലിശ്ശേരി സ്കൂളിലും ബുധൻ, ശനി ദിവസങ്ങളിൽ കോട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും എത്തണമെന്ന് മെഡിക്കൽ ഓഫിസർ ഡോ. അബ്ദുൽ ഗഫൂർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എൻ. പ്രഭാകരൻ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. ഷാജഹാൻ നന്ദിയും പറഞ്ഞു. മുസ്ലിം ലീഗ് ജനസഭ പേരാമ്പ്ര: മണ്ഡലം മുസ്ലിംലീഗ് നടത്തുന്ന സംഘടന ശാക്തീകരണ കാമ്പയിൻ ജനസഭക്ക് ചങ്ങരോത്ത് പഞ്ചായത്തിൽ തുടക്കമായി. ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് എസ്.പി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. കെ.ടി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. എം.പി.കെ. അഹമ്മദ് കുട്ടി ക്ലാസെടുത്തു. മണ്ഡലം പ്രസിഡൻറ് എസ്.കെ. അസൈനാർ, എം.കെ. അബ്ദുറഹ്മാൻ, ടി.കെ. ഇബ്രാഹീം, കല്ലൂർ മുഹമ്മദലി, പാളയാട്ട് ബഷീർ, നസീർ അനേരി, കെ.കെ. ആയിഷ, അസീസ് ഫൈസി, കെ.ടി. അബ്ദുൽ ലത്തീഫ്, ശിഹാബ് കന്നാട്ടി, സലീം മിലാസ് എന്നിവർ സംസാരിച്ചു. കുഞ്ഞമ്മദ് മുക്കാലക്കൽ സ്വാഗതവും നിസാർ മഠത്തുംകണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.