അക്ഷരദീപം വിജ്​ഞാന കൈരളി വായനക്കൂട്ടം

ബാലുശ്ശേരി: കോക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസും കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന അക്ഷരദീപം വിജ്ഞാന കൈരളി വായനാക്കൂട്ടം പരിപാടിക്ക് തുടക്കമായി. എൻ.എസ്.എസ് ജില്ലാ കോഒാർഡിനേറ്ററും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ എസ്. ശ്രീചിത്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.കെ. ഗണേശൻ അധ്യക്ഷത വഹിച്ചു. പി. പ്രമോദ്, കെ.പി. അനിൽകുമാർ, സി. മുഹമ്മദ്, ഡിക്റ്റ മോൾ, ബി. ഷിബു, പുരന്ദരദാസ്, ബ്ലസൺ തോമസ് മാത്യു എന്നിവർ സംസാരിച്ചു. പ്രകാശ്വർമ സ്വാഗതവും അനുശ്രീ രാജൻ നന്ദിയും പറഞ്ഞു. ശ്രാവൺ സത്യ​െൻറ നേതൃത്വത്തിലുള്ള ഗായകസംഘത്തി​െൻറ കലാപരിപാടികളും അരങ്ങേറി. ശിശുദിനാഘോഷം ബാലുശ്ശേരി: അറപ്പീടിക ഗ്രാമദീപം സൗഹൃദ സഹായസംഘത്തി​െൻറ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന കർമപദ്ധതിയുടെ ഉദ്ഘാടനം വാർഡ് അംഗം ഷൈമ കോറോത്ത് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി മുട്ടക്കോഴി, വാഴക്കന്ന്, വൃക്ഷത്തൈ എന്നിവയുടെ സൗജന്യ വിതരണം പി.ടി. ഭാസ്കരൻ, ശ്രീധരൻ നായർ, ചാത്തൻ എന്നിവർ നർവഹിച്ചു. എം. ബിനു അധ്യക്ഷത വഹിച്ചു. ജാഫർ രാരോത്ത്, മുഹമ്മദ് ചോയ്യോത്ത്, ഹരിദാസൻ, രവീന്ദ്രൻ, സനൽകുമാർ, എ. ഭാസ്കരൻ, ശങ്കരൻ നായർ, താനത്തിൽ ബാലകൃഷ്ണൻ നായർ, വിനോദ്കുമാർ, ശ്യാമള മനോഹർ എന്നിവർ സംസാരിച്ചു. ബേബി കോറോത്ത് സ്വാഗതവും ബാബു അങ്കണേങ്കാട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.