ഓടി​െക്കാണ്ടിരുന്ന ബസിനു മുകളിൽ മരക്കൊമ്പ് പൊട്ടിവീണു; അപകടം ഒഴിവായത് തലനാരിഴക്ക്

നാദാപുരം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസി​െൻറ മുകളിൽ മരം പൊട്ടി വീണു; അപകടം ഒഴിവായത് തലനാരിഴക്ക്. വടകര തൊട്ടിൽ പാലം റൂട്ടിൽ സർവിസ് നടത്തുന്ന ധനശ്രീ ബസി​െൻറ മുകളിലാണ് ഭാരമേറിയ ഉണക്ക് കൊമ്പ് പൊട്ടിവീണത്. ബുധനാഴ്ച വൈകീട്ട് നാലരയോടെ കക്കം വെള്ളി കള്ളുഷാപ്പ് പരിസരത്താണ് സംഭവം. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിറയെ യാത്രക്കാരുണ്ടായിരുന്നു ബസിൽ. കൊമ്പി​െൻറ വീഴ്ചയുടെ ആഘാതത്തിൽ മുൻവശത്തെ ഗ്ലാസ് പൊട്ടിത്തെറിച്ചെങ്കിലും ആർക്കും പരിക്കില്ല. ഡ്രൈവർ ബസ് സമയോചിതമായി നിയന്ത്രിച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.