കഥകളുടെ രചനാമുഹൂർത്തങ്ങളുടെ കെട്ടഴിച്ച്​ കഥാകൃത്ത്​ യു.കെ. കുമാരൻ

ബാലുശ്ശേരി: കഥകളുടെ രചനാമുഹൂർത്തവും കഥാബീജവും ഭാഷയും എങ്ങനെ ഉദ്ഭവിക്കുന്നുവെന്ന വിദ്യാർഥികളുടെ സർഗസംശയങ്ങൾക്ക് കഥാകൃത്തു തന്നെ നേരിട്ട് മറുപടി നൽകിയ സർഗസംവാദ സദസ്സ് ശ്രദ്ധേയമായി. ബാലുശ്ശേരി ഉപജില്ല സ്കൂൾ കലോത്സവത്തോടനുബന്ധിച്ചായിരുന്നു വയലാർ അവാർഡ് ജേതാവും കഥാകാരനുമായ യു.കെ. കുമാരനുമായി വിദ്യാർഥികൾ സംവദിച്ചത്. കഥാബീജത്തെക്കുറിച്ചുള്ള നന്മണ്ട ഹയർ സെക്കൻഡറിയിലെ പത്താംക്ലാസുകാരൻ ബാലഗോപാല​െൻറ ചോദ്യത്തിന് സ്വന്തം ജീവിതത്തിലെ ഒരേട് എടുത്താണ് അദ്ദേഹം വിശദീകരണം നൽകിയത്. 10ാം ക്ലാസിലെ മലയാള പാഠാവലിയിലെ 'ഒാരോ വിളിയും കാത്ത്' എന്ന കഥയിലെ അമ്മയും അച്ഛനും ത​െൻറ തന്നെ സ്നേഹമതികളായ അച്ഛനും അമ്മയും ആണെന്നും അമ്മയുടെ 'അച്ഛൻ വിളിക്കും ഞാൻ ഇവിടെ തന്നെ ഉണ്ടാകണം' എന്നു പറഞ്ഞ അമ്മയുടെ വാക്കാണ് ആ കഥാബീജത്തിന് ഹേതുവെന്നും അദ്ദേഹം പറഞ്ഞു. കൃത്രിമമായ ഭാഷയേക്കാൾ നമ്മുടെ തന്നെ ജീവിതഭാഷയാണ് രചനക്ക് അഭികാമ്യമെന്ന് ഭാഷയെപ്പറ്റിയുള്ള ശ്രീരാമി​െൻറ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. കോക്കല്ലൂർ, ബാലുശ്ശേരി, നന്മണ്ട, പാലോറ സ്കൂളുകളിൽനിന്നായി ദിപുൻ, ഫ്ലോറ, ദേവിക, സാനന്ത്, അവന്തിക, ആദിത്യ, ഫാത്തിമ എന്നീ വിദ്യാർഥികളും ചോദ്യങ്ങൾ ഉന്നയിച്ചു. കഥാകൃത്ത് വി.പി. ഏലിയാസ് മോഡറേറ്ററായിരുന്നു. എ.ഇ.ഒ എം. രഘുനാഥ്, രാമകൃഷ്ണൻ മുണ്ടക്കര, പനങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഉസ്മാൻ, പ്രിൻസിപ്പൽ വി.പി. ഇബ്രാഹിം, മിനിജാറാണി എന്നിവർ സംസാരിച്ചു. പൂവ്വമ്പായി സ്കൂൾ അധ്യാപകൻ സലാം ശിവപുരത്തി​െൻറ 'യാത്രക്ക് ഒടുവിൽ' കഥാസമാഹാരത്തി​െൻറ പ്രകാശനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.