'വൃക്കക്കൊരു തണൽ'

*മെഗാ പ്രദർശനം പയ്യോളിയിൽ ഇന്ന് തുടക്കം പയ്യോളി: തണൽ വടകരയും പയ്യോളി നഗരസഭയും ഡോക്ടേഴ്സ് ലാബും ചേർന്ന് ഒരുക്കുന്ന മെഗാ എക്സിബിഷന് വെള്ളിയാഴ്ച തുടക്കം കുറിക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രദർശനം പെരുമ ഒാഡിറ്റോറിയത്തിലാണ് സജ്ജീകരിച്ചത്. 'തണൽ' വടകര നേതൃത്വം നൽകുന്ന 12ാമത്തെ പ്രദർശനമാണ് പയ്യോളിയിൽ നടക്കുന്നത്. കാൻസർ രോഗത്തെക്കുറിച്ചും പ്രത്യേക ബോധവത്കരണം നടക്കും. കോഴിക്കോട്, പരിയാരം മെഡിക്കൽ കോളജുകളും തലശ്ശേരി മലബാർ കാൻസർ സ​െൻററും എക്സിബിഷനിൽ പങ്കാളികളാവും. വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് കെ. ദാസൻ എം.എൽ.എ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. തണലി​െൻറ 10ാമത് ജനകീയ ഡയാലിസിസ് സ​െൻററിന് നവംബർ 21ന് വൈകീട്ട് 4.30ന് ജില്ല കലക്ടർ യു.വി. ജോസ് തറക്കല്ലിടും. വാർത്തസമ്മേളനത്തിൽ ഡോ. വി. ഇദ്രിസ്, നഗരസഭ വൈസ് ചെയർമാൻ മഠത്തിൽ നാണു, മജീദ് പാലത്തിൽ, ഷാജി പുഴക്കൂൽ, രാജൻ ചേലക്കൽ, നജീബ് തിക്കോടി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.