കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രഖ്യാപിച്ച മെഗാ ബമ്പർ സമ്മാനമായ അഞ്ച് കിലോ സ്വർണത്തിെൻറ വിജയിയെ നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുത്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ കൊച്ചിയിലെ നവീകരിച്ച ഷോറൂമിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത കൊച്ചി കോർപറേഷൻ മേയർ സൗമിനി ജയിൻ, എം.പി. കെ.വി. തോമസ്, വാർഡ് കൗൺസിലർ കൃഷ്ണകുമാർ, മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് എന്നിവർ സംയുക്തമായാണ് നറുക്കെടുത്തത്. മംഗലാപുരം ഷോറൂമിൽനിന്ന് പർചേസ് ചെയ്ത കൂപ്പൺ നമ്പർ 14748 ജാക്വലിൻ കാരോലിനാണ് മെഗാ ബമ്പർ സമ്മാനത്തിനർഹയായത്. രാജ്യത്തെ ഷോറൂമുകളിൽനിന്നും ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സ്വർണാഭരണങ്ങൾ വാങ്ങിയ ഉപഭോക്താക്കളിൽനിന്നാണ് നറുക്കെടുപ്പ് നടത്തിയത്്. മെഗാ ബമ്പർ സമ്മാനത്തിന് പുറമെ ഓരോ ആഴ്ചയിലെയും ലക്കിേഡ്രായിലൂടെ ഗോൾഡ് ബാറുകൾ, ഗോൾഡ് പർച്ചേസിനും ഡയമണ്ട് പർച്ചേസിനുമൊപ്പം സ്ക്രാച്ച് ആൻഡ് വിന്നിലൂടെ ഉറപ്പായ ഗോൾഡ് കോയിനുകൾ തുടങ്ങിയവ സമ്മാനമായി നൽകിയിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലും വിദേശത്തുമുള്ള ഷോറൂമുകളിൽനിന്ന് മൊത്തം 111 കിലോയോളം സ്വർണം സമ്മാനമായി നൽകി. photo caption മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ കൊച്ചിയിലെ നവീകരിച്ച ഷോറൂമിൽ ദീപാവലി ബമ്പർ ലക്കിേഡ്രാ വിജയിയെ വാർഡ് കൗൺസിലർ കൃഷ്ണകുമാർ, മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്, കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയിൻ, എം.പി. കെ. വി. തോമസ് എന്നിവർ ചേർന്ന് തെരെഞ്ഞടുക്കുന്നു. മാനേജ്മെൻറംഗങ്ങളും വിശിഷ്ടാതിഥികളും സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.