സരോവരം: വ്യാജ പ്രവേശന പാസിനെതിരെ മുസ്​ലിം യൂത്ത്​ ലീഗ്​ കലക്​ടർക്ക്​ പരാതി നൽകി

വെള്ളിമാടുകുന്ന്: എരഞ്ഞിപ്പാലം സരോവരം ബയോ പാർക്കിൽ വ്യാജ പ്രവേശന പാസ് നൽകി തട്ടിപ്പ് നടത്തിയത് കണ്ടെത്തണമെന്നാവശ്യപ്പെട്ട് നോർത്ത് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കലക്ടർ യു.വി. ജോസിന് പരാതി നൽകി. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. കൂട്ടമായി ഗൂഢാലോചനയുള്ള തട്ടിപ്പാണെന്നും ഡി.ടി.പി.സിയിലെ മുതിർന്ന ഉദ്യോഗസ്ഥർ മുതൽ പാർക്കിലെ വാച്ച്മാൻ വരെയുള്ള ശൃംഖല തന്നെ ഇതിനുപിറകിലുണ്ടെന്നുമാണ് യൂത്ത് ലീഗ് പരാതിയിൽ ആരോപിക്കുന്നത്. നിലവിൽ ജോലി ചെയ്യുന്നവരെ അന്വേഷണസംഘത്തിൽനിന്ന് ഒഴിവാക്കി ജില്ല കലക്ടർ തന്നെ നേരിട്ട് അന്വേഷിക്കണമെന്നും ഉചിതമായ നടപടിയെടുത്തില്ലെങ്കിൽ ഡി.ടി.പി.സി സെക്രട്ടറിയെ അടക്കം ഉപരോധിക്കുമെന്നും പരാതിയിൽ പറഞ്ഞു. ജില്ല സെക്രട്ടറിമാരായ ഷിജിത്ത് ഖാൻ, എസ്.വി. മുഹമ്മദ് ഷൗലീക്ക്, മണ്ഡലം ഭാരവാഹികളായ ടി.പി.എം. ജിഷാൻ, യു. സജീർ, മൻസൂർ മാങ്കാവ്, പി. സുബൈർ എന്നിവർ കലക്ടറെ നേരിട്ട് കണ്ടു കാര്യങ്ങൾ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.