സൗഹൃദങ്ങളുടെ വർണപ്രദർശനം

കോഴിക്കോട്: നമുക്കേറെ പരിചിതമായ ഗ്രാമകാഴ്ചകളെ കാൻവാസിലേക്ക് പകർന്ന് ശ്രീജിത്ത് വിലാതപുരവും, സ്ത്രൈണതയുടെ വിവിധ ഭാവങ്ങളെ വർണങ്ങളിലേക്ക് പകർത്തിയിട്ട് ഷഹനാസ് ഉസ്മാനും സൗഹൃദങ്ങളുടെ പ്രദർശനം തുടങ്ങി. ആർട്ട്ഗാലറിയിലാണ് ഇരുവരുടെയും പ്രദർശനം നടത്തുന്നത്. കറ്റയേന്തിപ്പോവുന്ന കർഷകസ്ത്രീകളും ഞാറുനടുന്നവരും കാലി മേയ്ക്കുന്ന ഗ്രാമീണ സ്ത്രീയും തോണിയിൽ പോയി മീൻ പിടിക്കുന്നതും മനോഹരമായ കാട്ടിലേക്കുള്ള പാതയും മഴയാസ്വദിച്ച് നടന്നുനീങ്ങുന്ന സ്കൂൾ കുട്ടികളും മുല്ലപ്പൂ വിൽക്കുന്ന നാടോടി പെണ്ണുങ്ങളും ഇഷ്ടിക വീടും പൈപ്പിൻ ചുവട്ടിൽ തിരക്കു കൂട്ടുന്ന വീട്ടമ്മമാരുമെല്ലാം ശ്രീജിത്തി​െൻറ ചിത്രങ്ങളെ ജീവസുറ്റതാക്കുന്നു. അമ്പതോളം ചിത്രങ്ങളാണ് ഇദ്ദേഹം പ്രദർശനത്തിനു വെച്ചത്. സ്ത്രീ മനസ്സി​െൻറ സങ്കീർണതകളെ പ്രതിഫലിപ്പിക്കുകയാണ് ഷഹനാസ് ത​െൻറ ചിത്രങ്ങളിലൂടെ. 27 ചിത്രങ്ങളിൽ ഏറിയ പങ്കും സ്ത്രീകളോട് അടുത്തുനിൽക്കുന്നവയാണ്. അസ്തിത്വ ദുഃഖം പേറുന്ന സ്ത്രീയും ഇഷ്ടങ്ങളെ അടിച്ചമർത്തപ്പെട്ട സ്ത്രീയുമുൾെപ്പടെ ഒരുപാട് പെൺഭാവങ്ങളാണ് ഈ ചിത്രങ്ങളിൽ നിറയുന്നത്. നാഷനൽ ജ്യോഗ്രഫികി​െൻറ മുഖചിത്രത്തിലൂടെ ലോകമെങ്ങും പ്രസിദ്ധി നേടിയ ശർബത്ത് ഗുലയുടെ കണ്ണുകളുടെ തീക്ഷ്ണതയും ഇക്കൂട്ടത്തിലുണ്ട്. ഒപ്പം ചില പ്രകൃതി ദൃശ്യങ്ങൾ കൂടെ വരക്കാനും അവർ മറന്നിട്ടില്ല. ചിത്രകലയിലൂടെ സുഹൃത്തുക്കളായവരാണ് ഇരുവരും. ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്തു. 21ന് സമാപിക്കും. രാവിലെ 11 മുതൽ വൈകിട്ട് ഏഴുവരെയാണ് പ്രദർശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.