കോഴിക്കോട്: മാറാട് സാഗരസരണിയിൽനിന്ന് കാറിൽ സൂക്ഷിച്ച 1.100 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. വിവരം കിട്ടിയതനുസരിച്ച് എത്തിയ എക്സൈസ് സംഘം കെ.എൽ.10 എ.പി 9894 ടവേര വണ്ടി പരിശോധിക്കവെയാണ് കഞ്ചാവ് കണ്ടെത്തിയത്. വാഹന ഉടമ കല്ലടശ്ശേരി പറമ്പിൽ പാറക്കപുതുക്കുടി ജിജീഷിെൻറ പേരിൽ കേസ് രജിസ്റ്റർ ചെയ്തതായി എക്സൈസ് സംഘം അറിയിച്ചു. സ്ഥിരമായി മാറാട് ഭാഗങ്ങളിൽ സ്കൂൾ കോളജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് എത്തിക്കുന്നത് ഇയാളാണ്. സർക്കിൾ ഇൻസ്പെക്ടർ എം. സുഗുണെൻറ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ ജിജോ ജെയിംസ്, അസി. എക്സൈസ് ഇൻസ്പെക്ടർ കെ.പി. ഹരീഷ്കുമാർ, പ്രിവൻറീവ് ഓഫിസർ മോഹനദാസൻ, സിവിൽ എക്സൈസ് ഓഫിസർമാരായ പി. കെ. അനിൽകുമാർ, എൻ. ശ്രീശാന്ത്, എം. റെജി, ടി.പി. ബിജുമോൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.