പേരാമ്പ്ര: നോട്ട് നിരോധനത്തിെൻറ വാർഷിക ദിനത്തിൽ മുസ്ലിം യൂത്ത് ലീഗ് വിഡ്ഢിദിനമായി ആചരിച്ചു. ഇതിെൻറ ഭാഗമായി ചേനോളി ശാഖ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പോസ്റ്റര്‍ പ്രദര്‍ശനം നൊച്ചാട് പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി അഹമ്മദ് കുണ്ടുങ്ങല്‍ ഉദ്ഘാടനം ചെയ്തു. മജീദ് വയലാളി അധ്യക്ഷത വഹിച്ചു. മജീദ് കുന്നുമ്മൽ, മനാഫ് കീഴൽ, മുഹമ്മദ് അസീബ്, പി. അര്‍ഷാദ്, പി.പി. മൊയ്തീൻ, റസാഖ് എടക്കുടി, എം.ടി. സലീം, അസീസ് വെള്ളാംന്തോടി എന്നിവർ നേതൃത്വം നല്‍കി. പാചകവാതക വില കുറക്കണം പേരാമ്പ്ര: പാചകവാതകത്തിെൻറ വില കുറക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് സി.പി.എം കൂത്താളി ലോക്കൽ സമ്മേളനം അവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. രാധ ഉദ്ഘാടനം ചെയ്തു. പി. കൃഷ്ണദാസ്, എം. രാഘവൻ, കെ.കെ. ബിന്ദു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ല കമ്മിറ്റി അംഗം എ.കെ. ബാലൻ, എൻ.പി. ബാബു, കെ. നാരായണൻ എന്നിവർ സംസാരിച്ചു. കെ.സി. രാജൻ സ്വാഗതം പറഞ്ഞു. കെ.എം. ബാലകൃഷ്ണൻ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. വിളയാട്ടുകണ്ടി മുക്കിൽ നടന്ന പൊതുസമ്മേളനവും ബ്രാഞ്ച് ഓഫിസിനായി നിർമിച്ച പി.എം. നാരായണ മാരാർ, -കെ.കെ. ഗോപാലൻ, സി. വൈദ്യർ സ്മാരക മന്ദിരവും സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. ഹംസ ഉദ്ഘാടനം ചെയ്തു. കെ.എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.കെ. പത്മനാഭൻ, പി.പി. ബഷീർ, കെ. നാരായണൻ, എ.കെ. ശ്രീധരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.