സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്​ ഇന്ന് തുടങ്ങും

പേരാമ്പ്ര: സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ് പേരാമ്പ്രയിൽ വെള്ളിയാഴ്ച തുടങ്ങും. 14 ജില്ലകളുടെയും പുരുഷ, വനിത ടീമുകൾ മാറ്റുരക്കും. 400ലധികം കളിക്കാർ പങ്കെടുക്കുന്ന മത്സരത്തിൽ 150ഓളം ഒഫീഷ്യൽസും എത്തിച്ചേരും. 10ന് വൈകീട്ട് നാലിന് ടീമംഗങ്ങളുടെ മാർച്ച്പാസ്റ്റ് ഗെസ്റ്റ് ഹൗസ് പരിസരത്തുനിന്നാരംഭിക്കും. മത്സരത്തി​െൻറ ഔപചാരികമായ ഉദ്ഘാടനം 11ന് വൈകീട്ട് ആറിന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. 12ന് വൈകീട്ട് ആറിന് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ സമ്മാന വിതരണം നിർവഹിക്കും. കോഴിക്കോട് റോഡിലെ പുതിയ പെട്രോൾ പമ്പിനു സമീപം പൂർണമായും സിന്തറ്റിക് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. 23 മുതൽ 26 വരെ ഒഡിഷയിലെ കട്ടക്കിൽ നടക്കുന്ന ദേശീയ ജനിയർ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ ഈ മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കും. പേരാമ്പ്ര ഉപജില്ല കലോത്സവം കായണ്ണയിൽ പേരാമ്പ്ര: കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 14 മുതൽ 17 വരെ പേരാമ്പ്ര ഉപജില്ല സ്കൂൾ കലോത്സവം നടക്കും. കലോത്സവത്തോടനുബന്ധിച്ച് 14ന് വൈകീട്ട് കായണ്ണ സ്വപ്നനഗരിയിൽ സാംസ്കാരിക സായാഹ്നം നടക്കും. സാഹിത്യകാരൻ യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ആലോചന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. പത്മജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എ.എം. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് പി.കെ. ഷിജു, വാർഡ് മെംബർ ടി.കെ. രമേശൻ, പ്രിൻസിപ്പൽ ശ്യാമിനി, പ്രധാനധ്യാപിക പുഷ്പലത, എ.സി. യൂസഫ്, ടി.എൻ. രൻജിത്ത്, വി.കെ. നൗഷാദ്, എൻ.കെ. പ്രേമൻ, എ.കെ. സചിത്രൻ, കെ.സി. ബാലകൃഷ്ണൻ, എ.സി. മൊയ്തി, കോഓഡിനേറ്റർ വി.എം. അഷറഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.