പേരാമ്പ്ര: എസ്.എസ്.എ നടത്തിയ സ്പെഷലിസ്റ്റ് അധ്യാപക നിയമനത്തിലെ ക്രമക്കേടിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് വർണമുദ്ര ആർട്സ് ക്ലബ് ആവശ്യപ്പെട്ടു. രണ്ടുതവണ കേരള ഹൈകോടതി നിയമം സ്റ്റേ ചെയ്ത സാഹചര്യത്തിൽ വിദ്യാഭ്യാസമന്ത്രി ഇടപെട്ട് യോഗ്യതയും കഴിവുമുള്ളവരെ ഇത്തരം തസ്തികകളിലേക്ക് നിയമിക്കാനുള്ള നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചിത്രകലാധ്യാപകരായി തിരഞ്ഞെടുക്കുന്നവരെ കഴിവു തെളിയിക്കാനായി ഒരുമണിക്കൂർ സമയം ചിത്രം വരക്കാനും തുടർന്ന് എഴുത്തുപരീക്ഷക്കും അഭിമുഖത്തിനും വിധേയമാക്കി മാത്രമേ നിയമനം നടത്താവൂവെന്നും യോഗം ആവശ്യപ്പെട്ടു. കെ.എം. നിഷ അധ്യക്ഷത വഹിച്ചു. എൻ.കെ. ഹരിത പ്രകാശ്, ടി.എം. ദിൻഷ, കെ.ടി. വികാസ്, ഡയാന സുർജിത്ത്, പി.പി. ധന്യ, വി.പി. അബിൻരാജ്, അഖില, സുജിൻ കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.