പാലേരി: ചങ്ങരോത്ത് പഞ്ചായത്ത് 18ാം വാർഡിലെ കല്ലുള്ളകണ്ടിമുക്ക്-കരിങ്ങാറ്റി കോളനി റോഡ് ഗതാഗത യോഗ്യമല്ലാതായി. കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡ് അഞ്ചുവർഷം മുമ്പാണ് ടാർ ചെയ്തത്. ഇപ്പോൾ പലയിടത്തും ടാറിങ് പൊട്ടിെപ്പാളിഞ്ഞ് കുണ്ടും കുഴിയുമായ നിലയിലാണ്. ഒാവുചാലില്ലാത്തതിനാൽ ഇടവഴികളിൽനിന്ന് ഒലിച്ചിറങ്ങുന്ന വെള്ളവും മണ്ണും റോഡ് തകരാറിലാകാൻ കാരണമായിട്ടുണ്ട്. കുണ്ടിലും കുഴിയിലും ചളിവെള്ളം നിറഞ്ഞ് കാൽനടക്കാർക്കുപോലും ഭീഷണിയായി തീർന്നിരിക്കുന്നു. റോഡ് റീടാർ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വയോ ആരോഗ്യം പ്രോജക്ട് ഉദ്ഘാടനം ചെയ്തു ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത് ജനകീയാസൂത്രണം വാർഷിക പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച വയോ ആരോഗ്യം പ്രോജക്ട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ഡോ. മെഹറൂഫ് രാജ് മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ ഒാഫിസർ ഡോ. കെ. അബ്ബാസ് പദ്ധതി വിശദീകരിച്ചു. പി.സി. പുഷ്പ, കോട്ടയിൽ മുഹമ്മദ്, പി.ആർ. സുരേഷ്, ടി.കെ. ബിജു, കെ.എൽ. മാത്യു, കെ.കെ. ബാബു, രാജു ഇളവിങ്കൽ, ബഷീർ അഹമ്മദ്, അജീന്ദ്രൻ, പി.പി. തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.