ക​ുടുംബസംഗമം

നന്മണ്ട: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ നന്മണ്ട യൂനിറ്റ് കുടുംബസംഗമം ശനിയാഴ്ച രാവിലെ 9.30ന് നന്മണ്ട എ.യു.പി സ്കൂളിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എ.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ടി. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ കെ.വി. പ്രഭാകരൻ, സാേകതം ഉണ്ണി, കെ. ജനാർദനൻ, അശോകൻ വട്ടക്കണ്ടി എന്നിവർ പെങ്കടുത്തു. വിവാഹം നന്മണ്ട: കൂളിപ്പൊയിൽ താഴെ പുതിയോട്ടിൽ രവീന്ദ്ര​െൻറ മകൾ അർച്ചനയും ആനവാതിൽ കോതകുളങ്ങര മീത്തൽ സുരേന്ദ്ര​െൻറ മകൻ അനൂപും വിവാഹിതരായി. നന്മണ്ട: പരലാട് റോഡിൽ നെല്ലിക്കുന്നേൽ രാമൻകുട്ടി മാസ്റ്ററുടെ മകൻ ലാൽപ്രസാദും ശിവപുരം പുളിയാറക്കൽ ശ്രീനിവാസ​െൻറ മകൾ അഞ്ജലിയും വിവാഹിതരായി. നന്മണ്ട: തളി ക്ഷേത്രത്തിനു സമീപം മാടേക്കണ്ടി സദാനന്ദ​െൻറ മകൻ പൃഥ്വിരാജും കാസർകോട് ഏച്ചിക്കുളങ്ങര രഞ്ജിന നിവാസിൽ െക.വി. രമേശി​െൻറ മകൾ രഞ്ജിനയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.