നന്മണ്ട: കാരക്കുന്നത്തെ പൊക്കിടത്തിൽ തറവാട് കാലിക്കറ്റ് വാഴ്സിറ്റി രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല പുളിക്കണ്ടി അധ്യക്ഷത വഹിച്ചു. കുടുംബത്തിെൻറ ചരിത്രപശ്ചാത്തലമുൾക്കൊണ്ട സുവനീർ പ്രഫ. അബ്ദുറഹിമാൻ ഏഴുകണ്ടി രജിസ്ട്രാറിൽനിന്ന് ഏറ്റുവാങ്ങി. അബ്ദുൽസലാം ഒാമശ്ശേരി മുഖ്യപ്രഭാഷണം നടത്തി. പി. മുഹമ്മദ്, പി. മൊയ്തീൻകോയ ഹാജി, എ.കെ. ഷഹീർ, നെല്ലിക്കാളി മുഹമ്മദ് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. കൂളിപ്പൊയിലിൽ ലഹരിവിൽപന വ്യാപകം നന്മണ്ട: കൂളിപ്പൊയിലിൽ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് അടക്കമുള്ള ലഹരിവിൽപന വ്യാപകമാകുന്നതായി പരാതി. രാത്രിയായാൽ പല പ്രദേശങ്ങളിൽനിന്നും ലഹരി തേടിയെത്തുന്നവരെക്കൊണ്ട് ജനം പൊറുതിമുട്ടുകയാണ്. ഇരുചക്ര വാഹനങ്ങളിലും ഒാേട്ടാകളിലുമാണ് ലഹരി തേടിയെത്തുന്നത്. നേരത്തെ കട കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് വിപണനം. എക്സൈസുകാർ നിരീക്ഷിച്ചു തുടങ്ങിയതോെട കട ഒഴിവാക്കി വീട് കേന്ദ്രീകരിച്ചാണ് വിൽപനയെന്ന് കൂളിപ്പൊയിൽ നിവാസികൾ പറയുന്നു. സന്ധ്യയായാൽ പീടികക്കണ്ടി റോഡ്, ചൊങ്കരതാഴം എന്നിവിടങ്ങളിൽ ലഹരി നുണയാനെത്തുന്നവരെക്കൊണ്ട് നിറയുമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ചേളന്നൂർ എക്സൈസിെൻറയും ബാലുശ്ശേരി പൊലീസിെൻറയും പരിധിയിൽവരുന്ന പ്രദേശമാണിത്. ലഹരിവിൽപന വർധിച്ചതിനാൽ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കാനുള്ള തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.