കോഴിേക്കാട്: നവംബർ 23 മുതൽ 26 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് കേരള വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ കോഴ്സ് പാസായ ഉദ്യോഗാർഥികൾക്കായി തൊഴിൽ മേള 'കരിയർ ഫെസ്റ്റ്-2017' സംഘടിപ്പിക്കുന്നു. നവംബർ 23ന് രാവിലെ 10 മുതൽ കോഴിക്കോട് മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ നടത്തുന്ന മേളയിൽ എൻജിനീയറിങ്, പാരാമെഡിക്കൽ, അഗ്രികൾച്ചർ, അനിമൽ ഹസ്ബെൻഡറി, ഫിഷറീസ്, ഫാഷൻ ഡിസൈനിങ്, കോമേഴ്സ്, ടൂറിസം, ഹോട്ടൽ മാനേജ്മെൻറ് തുടങ്ങിയ മേഖലകളിൽ വി.എച്ച്.എസ്.ഇ അടിസ്ഥാന േയാഗ്യത നേടിയവർക്കാണ് അവസരം. പ്രമുഖരായ പ്രൈവറ്റ്, പബ്ലിക് ലിമിറ്റഡ് കമ്പനികൾ, ബാങ്കിങ് ഇൻഷുറൻസ് സ്ഥാനപങ്ങൾ തുടങ്ങിയ തൊഴിൽ സംരംഭകർ പെങ്കടുക്കുന്ന മേളയിൽ വി.എച്ച്.എസ്.ഇ മാർക്ലിസ്റ്റ്, േട്രഡ് സർട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് ഉദ്യോഗാർഥികൾ പെങ്കടുക്കേണ്ടത്. സൗജന്യമായി സംഘടിപ്പിക്കുന്ന തൊഴിൽ മേളയുടെ തത്സമയ രജിസ്ട്രേഷൻ അന്ന് രാവിലെ ഒമ്പതു മണി മുതൽ ആരംഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 9846022438, 9447346462.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.