ബേപ്പൂർ: തൊഴിലും കൂലിയും സംരക്ഷിക്കുവാൻ സമരം ചെയ്തതിന് പൊലീസ് മർദനം ഏൽക്കുകയും ആറു ദിവസം ജയിലിൽ കിടക്കേണ്ടിവരികയും ചെയ്ത ബേപ്പൂർ തുറമുഖത്തെ തൊഴിലാളികളായ ബി. മൊയ്തീൻകോയ എന്ന ബാവ, കെ.ടി. ജാസിം, കെ. ഹാരിസ്, പി. റാസിഖ്, കെ.വി. വിജീഷ് എന്നീ തൊഴിലാളികൾക്ക് സംയുക്ത തൊഴിലാളി യൂനിയൻ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ല ലേബർ ഓഫിസറും തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും കണ്ടെയ്നർ ലോബിയുമായി ഉണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് പൊലീസുകാരെ ഉപയോഗിച്ച് തൊഴിലാളികൾക്കെതിരെ അക്രമം അഴിച്ചുവിട്ടതും കേസെടുത്ത് ജയിലിലടച്ചതുമെന്ന് യോഗം കുറ്റപ്പെടുത്തി. കേസുകൾ പിൻവലിക്കണമെന്നും പരിക്കുപറ്റിയ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. തുറമുഖത്ത് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യെപ്പട്ടു. ടി.കെ. ഗഫൂറിെൻറ അധ്യക്ഷതയിൽ യു. പോക്കർ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു. എം.ഐ. മുഹമ്മദ് ഹാജി, എ.ഇ. മാത്യു, കെ. സിദ്ധാർത്ഥൻ, മൊയ്തീൻ കോയ, എം. മമ്മത് കോയ ഹാജി എന്നിവർ സംസാരിച്ചു. എൻ. മുഹമ്മദ് നദീർ സ്വാഗതവും പി. ഹസ്സൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.