മുക്കം: നഗരസഭയുടെ 2016--17 പദ്ധതിയിൽ ഉൾപ്പെടുത്തി. നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച പുതിയ ക്ലാസ് മുറികൾ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സി.പി. ബുഷ്റ അധ്യക്ഷത വഹിച്ചു. ആർ.എം.എസ്.എ. പദ്ധതി പ്രകാരമുള്ള ആയോധന കല പരിശീലനം വൈ. ചെയർപേഴ്സൻ ഫരീദ മോയിൻകുട്ടിയും നവപ്രഭ പദ്ധതി ടി.ടി. സുലൈമാനും ഉദ്ഘാടനം ചെയ്തു. എൻ ചന്ദ്രൻ മാസ്റ്റർ, കെ. ഹേമലത, കെ. റസിയ, രജിത കുപ്പാട്, ജയപ്രകാശ്, കുര്യൻ ജോസഫ്, കെ. റസിയ, പി.കെ. അജിത എന്നിവർ സംസാരിച്ചു. ഇ.കെ. രാജൻ സ്വാഗതവും ചാർലി തോമസ് നന്ദിയും പറഞ്ഞു. ഓറിയേൻറഷൻ ക്ലാസ് നാളെ മുക്കം: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ സെൻററായി അനുവദിക്കപ്പെട്ടിട്ടുള്ള ഒന്നാം വർഷ ഓപൺ സ്കൂൾ വിദ്യാർഥികൾക്ക് ശനിയാഴ്ച ഓറിയേൻറഷൻ ക്ലാസ് നടക്കും. രാവിലെ ഒമ്പതിന് തന്നെ സ്കൂളിൽ ബന്ധപ്പെട്ട വിദ്യാർഥികൾ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ക്ഷേത്ര മഹോത്സവം മുക്കം: മണാശ്ശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണുക്ഷേത്ര മഹോത്സവം ഈ മാസം 15ന് തുടങ്ങും. 21ന് സമാപിക്കും. കൊടിയേറ്റം, പള്ളിവേട്ട, ആറാട്ട് എന്നിവ നടക്കും. കോടി അർച്ചന, രഥോത്സവം, അന്നദാനം, വരവാഘോഷം പൂജാദികർമങ്ങൾ, കലാപരിപാടികൾ എന്നിവയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.