നാദാപുരം -വടകര സംസ്ഥാനപാതയുടെ ശോച്യാവസ്ഥ: യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു നാദാപുരം: തകർന്നുകിടക്കുന്ന നാദാപുരം -വടകര റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നാദാപുരം നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി എടച്ചേരിയിൽ രണ്ട് മണിക്കൂർ റോഡ് ഉപരോധിച്ചു. സംസ്ഥാന ബജറ്റിൽ 30 കോടി രൂപ അനുവദിച്ചിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ വേണ്ടി സ്ഥലം എം.എൽ.എ ഇ.കെ. വിജയൻ കാണിക്കുന്ന അമാന്തത തികച്ചും പ്രതിഷേധാർഹമാണെന്ന് ഉപരോധം ഉദ്ഘാടനം ചെയ്ത് ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഹമ്മദ് പുന്നക്കൽ പറഞ്ഞു. മണ്ഡലം ട്രഷറർ ഹാരിസ് കൊത്തിക്കുടി അധ്യക്ഷത വഹിച്ചു. പുതിയങ്ങാടി ലീഗ് ഓഫിസ് പരിസരത്തുനിന്ന് നൂറുകണക്കിന് പ്രവർത്തകർ പ്രകടനമായി എത്തി എടച്ചേരി ടൗണിൽ ഇരുന്ന് റോഡ് ഉപരോധിക്കുകയായിരുന്നു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.കെ. നാസർ സ്വാഗതം പറഞ്ഞു. മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി എൻ.കെ. മൂസ, യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.കെ. നവാസ്, ഷുഹൈബ് കുന്നത്ത്, ടി.കെ. അഹമ്മദ്, എം.പി. ജാഫർ, ചുണ്ടയിൽ മുഹമ്മദ്, യു.പി. മൂസ, ഇ.എ. റഹ്‌മാൻ, കണ്ടിയിൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. ജാബിർ എടച്ചേരി, സി.കെ. മൂസ, നിസാർ എടത്തിൽ, ഇ. ഹാരിസ്, എം.കെ. സമീർ, കെ.കെ. മുഹമ്മദ്, ശിഹാബ് കോടിയൂറ, കെ. നൗഫൽ, അഷ്‌റഫ് കൂരിക്കണ്ടി, തൽഹത്ത് വളയം, നൗഷാദ് ചെക്യാട്, ഷാഫി തറമ്മൽ എന്നിവർ നേതൃത്വം നൽകി. 'പടയൊരുക്ക'ത്തിെൻറ ഒരുക്കം വിലയിരുത്താൻ നേതാക്കളെത്തി നാദാപുരം: തിങ്കളാഴ്ച കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' ജാഥയുടെ ഒരുക്കം വിലയിരുത്താൻ യു.ഡി.എഫിെൻറ ഉന്നതതല നേതാക്കൾ വിവിധ മേഖലകൾ സന്ദർശിച്ചു. എം.കെ. രാഘവൻ എം.പി, പാറക്കൽ അബ്ദുല്ല എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, മുൻ മന്ത്രി പി. ശങ്കരൻ, കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺ കുമാർ, മനയത്ത് ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കിഴക്കൻ മലയോര മേഖലയിൽ സന്ദർശനം നടത്തിയത്. ഞായറാഴ്ച യുവജന സംഘടനകളുടെ കൂട്ടയോട്ടവും, കുറ്റവിചാരണ സദസ്സും നാദാപുരത്ത് നടക്കും. ജാഥക്ക് മുന്നോടിയായി സംസ്കാര സാഹിതി സംഘടിപ്പിക്കുന്ന കലാജാഥ തിങ്കളാഴ്ച മൂന്നിന് നാദാപുരത്തെത്തും. പഞ്ചായത്ത് തലത്തിൽ തിങ്കളാഴ്ച വിളംബര ജാഥകൾ നടത്തും. അവലോകന യോഗത്തിൽ ചെയർമാൻ അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. സി.വി.എം വാണിമേൽ, വി.എം. ചന്ദ്രൻ, സൂപ്പി നരിക്കാട്ടേരി, കെ.പി. രാജൻ, പി.എം. നാണു, പി.കെ. ഹബീബ്, ആവോലം രാധാകൃഷ്ണൻ, സി.വി. കുഞ്ഞികൃഷ്ണൻ, മാക്കൂൽ കേളപ്പൻ, എ. സജീവൻ, കോരങ്കോട്ട് മൊയ്‌തു, വാണിയൂർ അന്ത്രു, കെ.കെ. നവാസ്, അരയില്ലത്ത് രവി, എൻ.കെ. മൂസ, സി. മൂസ, യു.പി. പ്രദീഷ്, ടി.എം.വി. ഹമീദ്, സി.കെ. നാസർ, കെ.പി. ബിജു എന്നിവർ സംസാരിച്ചു. പടയൊരുക്കത്തിന് നാദാപുരത്തുനിന്ന് ഒരു ലക്ഷം ഒപ്പുകൾ നാദാപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' ജാഥയിൽ സമർപ്പിക്കാൻ നാദാപുരം നിയോജക മണ്ഡലത്തിൽനിന്ന് ഒരു ലക്ഷം ഒപ്പുകൾ ശേഖരിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബൂത്ത് തലത്തിൽ സിഗ്നേച്ചർ കാമ്പയിനുകളുടെ ഉദ്‌ഘാടനം പൂർത്തിയായി. ഒപ്പുശേഖരണം തിങ്കളാഴ്ച അവസാനിക്കും. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് നാദാപുരം ഗവ. യു.പി സ്കൂൾ പരിസരത്തുനിന്ന് ഘോഷയാത്രയായി പ്രതിപക്ഷ നേതാവിനെ ആനയിക്കും. തലശ്ശേരി റോഡിലെ മദീന ഗ്രൗണ്ടിലാണ് പൊതുസമ്മേളനം. വാർത്തസമ്മേളനത്തിൽ യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ അഹമ്മദ് പുന്നക്കൽ, കൺവീനർ എ. സജീവൻ, സൂപ്പി നരിക്കാട്ടേരി, ആവോലം രാധാകൃഷ്ണൻ, പി.എം. നാണു, മണ്ടോടി ബഷീർ, മോഹനൻ പാറക്കടവ്, വത്സരാജ് മണലാട്ട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.