ഒരു സ്കൂൾ എല്ലാ ഇനങ്ങളിലും ചാമ്പ്യനാവുന്നത് ചരിത്രത്തിലാദ്യം കുറ്റ്യാടി: ദേവർകോവിൽ കെ.വി.കെ.എം.യു.പി സ്കൂളിൽ നടന്ന കുന്നുമ്മൽ ഉപജില്ല കലോത്സവത്തിൽ ആതിഥേയർ അഞ്ചിനങ്ങളിൽ ചാമ്പ്യൻ. എൽ.പി ജനറൽ, യു.പി ജനറൽ, എൽ.പി അറബിക്, യു.പി അറബിക്, യു.പി സംസ്കൃതം എന്നിവയിലാണ് ആധിപത്യമുറപ്പിച്ചത്. എൽ.പി ജനറലിൽ പാലേരി എൽ.പി രണ്ടും കുറ്റ്യാടി എം.ഐ.യു.പി മൂന്നും സ്ഥാനം നേടി. യു.പിയിൽ വട്ടോളി നാഷനൽ ഹൈസ്കൂൾ രണ്ടും ചേരാപുരം യു.പിയും പാതിരിപ്പറ്റ യു.പിയും മൂന്നാം സ്ഥാനവും നേടി. അറബിക് എൽ.പിയിൽ രണ്ടാം സ്ഥാനം പാലേരി എൽ.പിക്കും മൂന്നാം സ്ഥാനം കള്ളാട് എൽ.പി സ്കൂളിനും ലഭിച്ചു. അറബിക് യു.പി വിഭാഗത്തിൽ രണ്ടാം സ്ഥാനം വട്ടോളി നാഷനൽ ഹൈസ്കൂളിനാണ്. മൂന്നാം സ്ഥാനം കായക്കൊടി എ.എം.യു.പി സ്കൂളിന് ലഭിച്ചു. യു.പി സംസ്കൃത കലോത്സവത്തിൽ രണ്ടാം സ്ഥാനം ചീക്കോന്ന് യു.പി സ്കൂളിനും മൂന്നാം സ്ഥാനം കുറ്റ്യാടി എം.ഐ.യു.പി സ്കൂളിനും ലഭിച്ചു. ഹൈസ്കൂൾ ജനറൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ, വട്ടോളി സംസ്കൃതം ഹൈസ്കൂൾ, ആർ.എൻ.എം.എച്ച്.എസ് നരിപ്പറ്റ എന്നിവർക്ക് ലഭിച്ചു. ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ സംസ്കൃതം ഹൈസ്കൂൾ വട്ടോളിക്ക് ഒന്നാം സ്ഥാനവും ജി.എച്ച്.എസ്.എസ് കുറ്റ്യാടിക്ക് രണ്ടാം സ്ഥാനവും കെ.പി.ഇ.എസ്.എച്ച്.എസ് കായക്കൊടിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. സംസ്കൃതം കലോത്സവത്തിൽ സംസ്കൃതം ഹൈസ്കൂൾ വട്ടോളിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. നാഷനൽ ഹയർ സെക്കൻഡറി വട്ടോളിയും ആർ.എൻ.എം.എച്ച്.എസ് നരിപ്പറ്റയും രണ്ടാം സ്ഥാനം പങ്കിട്ടു. കെ.പി.ഇ.എച്ച്.എസ്.എസ് കായക്കൊടിക്കാണ് മൂന്നാം സ്ഥാനം. ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ വട്ടോളി നാഷനൽ എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും കുറ്റ്യാടി ഗവ. എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും ആർ.എൻ.എം.എച്ച്.എസ് നരിപ്പറ്റ മൂന്നാം സ്ഥാനവും നേടി. പാറക്കൽ അബ്ദുല്ല എം.എൽ.എ സമ്മാനവിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത് അധ്യക്ഷത വഹിച്ചു. പി.ജി. ജോർജ്, കെ.ടി. അശ്വതി, വി.പി. കുഞ്ഞബ്ദുല്ല, ടി.ടി. ഹലീമ, പി.കെ. നവാസ്, ഫാ. ജോർജ് തീണ്ടാപ്പാറ, സാബിർ ബാഖവി, വി.എ.സി. ഇബ്രാഹിം ഹാജി, കെ. രാജൻ, വി. പ്രഭാകരൻ, പി.കെ. സുരേഷ്, പി.സി. രാജൻ, എം. ഭാസ്കരൻ, ടി.കെ. മുഹമ്മദ് റിയാസ്, എം.കെ. സത്യനാരായണൻ, കെ.പി. സുരേഷ്, കെ. ചന്ദ്രൻ, ആർ. സജീവൻ, വി.കെ. ശ്രീജിത്ത്, ഇ. മുഹമ്മദ് ബഷീർ, കെ.ടി. അബൂബക്കർ മൗലവി, കുമ്പളംകണ്ടി അമ്മദ്, പി.വി. കുഞ്ഞബ്ദുല്ല, സി.പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. പാചകവാതക വിലവർധന: കോൺഗ്രസ് പ്രകടനം നടത്തി കുറ്റ്യാടി: പാചകവാതക വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാറിെൻറ ജനദ്രോഹനടപടിയിൽ പ്രതിഷേധിച്ച് കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം നടത്തി. എസ്.ജെ. സജീവ് കുമാർ, സി.സി. സൂപ്പി, കെ.പി. അബ്ദുൽ മജീദ്, ശ്രീജേഷ് ഊരത്ത്, പി.പി. ആലിക്കുട്ടി, ടി. സുരേഷ് ബാബു, സി.കെ. രാമചന്ദ്രൻ, എൻ.സി. നാരായണൻ, ചാരുമ്മൽ കുഞ്ഞബ്ദുല്ല, ബാപ്പറ്റ അലി, തെരുവത്ത് കേളോത്ത് അബ്ദുല്ല, എൻ.കെ. കുമാരൻ, കേളോത്ത് റഷീദ്, ടി.എം. നൗഷാദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.